Timely news thodupuzha

logo

Month: September 2025

കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് പതിനാറാം ആണ്ട്

ഇടുക്കി: 2009 സെപ്റ്റംബർ 30 വൈകുന്നേരം ആയിരുന്നു ആ ദുരന്തവാർത്ത എത്തിയത്. 45 പേരുടെ ജീവനാണ് തേക്കടിയിൽ ജലകന്യക ബോട്ടിനൊപ്പം ആഴങ്ങളിൽ പൊലിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്ന സഞ്ചാരികൾ ആയിരുന്നു. 11 സ്ത്രീകളും 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടുന്നു. കേരളം ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ജലകന്യക എന്ന രണ്ടു നില ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത് പുതിയതായി നീറ്റി ലിറക്കിയ ബോട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 76 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുറപ്പെട്ടു …

കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് പതിനാറാം ആണ്ട് Read More »

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു

വണ്ണപ്പുറം: ഋഷിനാഥിന്റ ജീവൻ സുമനസ്സുകളുടെ കൈകളിലാണ്. വണ്ണപ്പുറം മാനാക്കുഴിയിൽ ഋഷിനാഥിന്റ(14) രണ്ടു കിഡ്‌നികളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി കുടുംബം സഹായാഭ്യർത്ഥന ന‌ടത്തുന്നു. കുട്ടിക്ക് പനിയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൊടുപുഴ ജില്ലാആശുപത്രിയിൽനടത്തിയപരിശോധനയിലാണ് കിഡ്‌നിയുടെപ്രവർത്തനത്തിലെ തകരാർകണ്ടെത്തുന്നത്. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് രണ്ടുകിഡ്‌നികളും പ്രവർത്തനരഹിതമാണെന്നു കണ്ടെത്. കിഡ്‌നിമാറ്റിവയ്ക്കുകയാണ് ജീവൻനിലനിർത്താനുള്ള ഏകപരിഹാരം.   ഇതിന് 35ലഷം രൂപചെലവാകും. ഇപ്പോൾ ജീവൻനിലനിർത്തുന്നത് മരുന്നിന്റയും ഡയാലിസിസിന്റയും പിൻബലത്തിലാണ്.മരുന്നിനുതന്നെ ഇപ്പോൾ മാസം പതിനായിരത്തിൽകൂടുതൽ  രൂപാവേണം. കോട്ടയം മെഡിക്കൽകോളേജിലെ നെഫ്രോളജിവിഭാഗം …

ഇരു വൃക്കകളും തകരാറിലായ കുട്ടി ചികിത്സാ സഹായം തേടുന്നു Read More »

മദ്യലഹരിയിൽ അതിഥി തൊഴിലാളി ഓടിച്ച ടിപ്പർ ഇടിച്ച് ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു

ഇടുക്കി: മദ്യലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തങ്കമണി ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയിലേക്ക് അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. തങ്കമണി കുമ്പളന്താനം ദീപുവിൻ്റെ ഓട്ടോറിക്ഷയാണ് പൂർണ്ണമായും തകർന്നത്. ദീപു രാവിലെ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ ഇട്ടശേഷം പുറത്തിറങ്ങിയ ഉടനെയാണ് അപകടം ഉണ്ടായത്. തലനാരിഴയ് ക്കാണ് വൻ ദുരന്തം ഒഴിവായത്. തങ്കമണി സ്വദേശിയുടെ KL29F7364-ാം നമ്പർ ടിപ്പർ ലോറിയാണപകടം ഉണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു. …

മദ്യലഹരിയിൽ അതിഥി തൊഴിലാളി ഓടിച്ച ടിപ്പർ ഇടിച്ച് ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു Read More »

അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് നിരോധനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. സദാചാരം സംരക്ഷിക്കാനാണ് നടപടിയെന്നാണ് താലിബാൻറെ വിശദീകരണം. ഇതോടെ പുറം ലോകവുമായുള്ള അഫ്ഗാനിസ്ഥാൻറെ ബന്ധം വിച്ചേദിക്കുകയാണ്. ഫൈബർ ഒപ്റ്റിക് സേവനം നിരോധിച്ച് ഒരാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൻറ പ്രവർത്തനം താറുമാറായി. മൊബൈൽ ഫോണുകൾ, സാറ്റലൈറ്റ് ടിവി എന്നിവയടക്കം രാജ്യത്ത് നിശ്ചലമായി. രാജ്യം പൂർണമായും കണറ്റിവിറ്റി ബ്ലാക്ക് ഔട്ടിലാണെന്ന് ഇൻറർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ ഓഫിസുമായുള്ള ബന്ധം പൂർണമാും നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര ഏജൻസികൾ …

അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് നിരോധനം Read More »

സ്കൂൾ കെട്ടിടം തകർന്ന് വീണ് ഇന്തോനേഷ്യയിൽ ഒരു കുട്ടി മരിച്ചു, 65 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്

സിഡോർജോ: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 65 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ടുകൾ. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തകർ ഓക്സിജനും വെള്ളവും എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടം തകർന്നു വീണത്. 12 മണിക്കൂറിലധികമായി രക്ഷാ പ്രവർ‌ത്തനം തുടരുകയാണ്. ഒരു കുട്ടി മരിച്ചതായാണ് പുറത്തു വരുന്നതെങ്കിലും കൂടുതൽ മരണങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിക്കുന്നു. കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളാണ് തകർന്നത്. പരുക്കേറ്റവരുമായ എട്ട് …

സ്കൂൾ കെട്ടിടം തകർന്ന് വീണ് ഇന്തോനേഷ്യയിൽ ഒരു കുട്ടി മരിച്ചു, 65 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ് Read More »

തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുമായി കൂടികാഴ്ച്ച നടത്തി

പത്തനംതിട്ട: കോൺഗ്രസിനെതിരായ അതൃപ്തി എൻഎസ്എസ് പരസ്യമാക്കിയതിനു പിന്നാലെ അനുനയ ശ്രമത്തിന് നേതാക്കൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ടെത്തി സന്ദർശിച്ചു. നീരസം അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെ പിന്തുണച്ചും കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചും സുകുമാരൻ നായർ രംഗത്തെത്തിയത്. പിന്നാലെ അടൂർ പ്രകാശും പി.ജെ കുര്യനുമടക്കം സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ തിരുവഞ്ചൂരും അനുനയ നീക്കവുമായി രംഗത്തെത്തിയത്.

ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും. ഇതിനുളള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് സ്വർണപ്പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായി 17ന് നട തുറന്ന ശേഷമാകും സ്വർണപ്പാളികൾ പുനസ്ഥാപിക്കുക. ശ്രീകോവിലിൻറെ വാതിലുകളുടെയും കമാനത്തിൻറെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുളള അനുമതി ഹൈക്കോടതി നൽകിയിട്ടുണ്ട്. സ്വർണപീഠത്തിൻറെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് …

ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും Read More »

ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതു വിജ്ഞാനവും ആസ്പദമാക്കി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ(സ്പെഷ്യൽ ഗ്രേഡ്) എ.വി ജിഷ ക്വിസ് മത്സരം നിയന്ത്രിച്ചു. കൂട്ടാർ എൻ.എസ്.എസ്. ഹൈ …

ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

മൂന്ന് ദിവസങ്ങളിൽ ബാങ്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച തുടർച്ചയായി ബാങ്കുകൾക്ക് അവധിദിനം വരികയാണ്. സെപ്തംബർ 30- ദുർഗാഷ്ടമി, ഒക്ടോബർ ഒന്ന് – മഹാനവമി, ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധി ദിവസങ്ങൾ വരുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ദൂരയാത്ര ചെയ്യുന്നവർ എടിഎമ്മിൽ നിന്ന് ആവശ്യത്തിന് പണം കൈയിൽ കരുതുന്നതും ഉപകാരപ്രദമാകും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. അതേസമയം സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് …

മൂന്ന് ദിവസങ്ങളിൽ ബാങ്ക് അവധി Read More »

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു

തൊടുപുഴ: ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഡി.വൈ.എസ്.പി പി.കെ സാബു ഹൃദയാരോ​ഗ്യ സന്ദേശം ഉയർത്തികൊണ്ട് ഹൈഡ്രജൻ ബലൂൺ മാനത്തേക്ക് ഉയർത്തി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോക്ടർ മെർലിൻ ഏലിയാസ് സ്വാ​ഗതം ആശംസിച്ചു. ഡോക്ടർ ഏലിയാസ് സണ്ണി ഡെൻ്റൽ ക്ലിനിക്ക് ഉടമ ഡോക്ടർ ഏലിയാസ് തോമസ് ആശംസ നേർന്നു. വാക്കത്തോൺ സെൻ്റ് മേരീസ് ആശുപത്രിയിൽ …

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു Read More »

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

ചെറുതോണി: കൊച്ചി ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടും സർക്കാർ വേണ്ട വിധം ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ മുൻപ് പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസുമായി നേരിയ സംഘർഷം ഉണ്ടായി. എന്നാൽ സംഘർഷത്തിൽ ആർക്കും പരിക്കില്ല. …

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം Read More »

പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരം; സി.പി മാത്യു കുറ്റപ്പെടുത്തി

തൊടുപുഴ: പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു കുറ്റപ്പെടുത്തി. ഇരുന്നൂറ്റി നാൽപ്പത്തിയൊന്ന് കോടി രൂപയുടെ തട്ടിപ്പ് നടക്കുകയും മുപ്പത്തിയൊന്നായിരം ആളുകളുടെ പണം പിടുങ്ങുകയും ചെയ്ത ഈ കുറ്റവാളിയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നതിന് തുല്യമാണ് അന്വേക്ഷണ സംഘത്തെ പിരിച്ചുവിടുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കെട്ടുതാലി പണയപ്പെടുത്തി നൽകിയ പണം തട്ടിച്ച പ്രതി പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ കയറിയിറങ്ങിയെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. …

പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരം; സി.പി മാത്യു കുറ്റപ്പെടുത്തി Read More »

സി.എച്ച്.ആർ ഭൂമിയിൽ നിന്ന് മരം കടത്തി; വിവരം വനം വകുപ്പിനെ അറിയിച്ചെന്ന് പറഞ്ഞ് യുവാവിന് ആക്രമണം

ഇടുക്കി: മരം വെട്ടി കടത്തിയത് വനം വകുപ്പിനെ അറിയിച്ചു എന്ന് ആരോപിച്ച് ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ശാന്തൻപാറ പേതൊട്ടി സ്വദേശിയായ വാഴേപറമ്പിൽ വിനീഷിനാണ് മർദ്ദനം ഏറ്റത്. ഇയാൾ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പേതൊട്ടിയിലെ കൃഷിയിടത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിയ്ക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പിടിച്ചിറക്കി കമ്പി വടിയും കാപ്പി വടിയും ഉപയോഗിച്ച് മർദ്ധിച്ചു. മേഖലയിലെ സി എച്ച് ആർ ഭൂമിയിൽ …

സി.എച്ച്.ആർ ഭൂമിയിൽ നിന്ന് മരം കടത്തി; വിവരം വനം വകുപ്പിനെ അറിയിച്ചെന്ന് പറഞ്ഞ് യുവാവിന് ആക്രമണം Read More »

ഇടുക്കി നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ ലോറി സമീപത്തെ മരത്തില്‍ തട്ടി നിൽക്കുകയായിരുന്നു. ആര്‍ക്കും പരിക്ക് ഇല്ല. പച്ചടി പള്ളിക്ക് സമീപമാണ് അപകടം ന‌ടന്നത്. പച്ചടിവഴി ചിന്നാറിലേക്ക് ജലജീവന്‍ മിഷന്റെ കാസ്റ്റ് അയേണ്‍ പൈപ്പ് കയറ്റി വരുന്നതിനിടയിലായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനുള്ള ലോറിയാണ് ഇത്. അപകടത്തിന് ശേഷം ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഇതുവഴി വന്ന മറ്റൊരു വണ്ടിയില്‍ കയറി പോവുകയായിരുന്നു.

വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

രാജാക്കാട്: വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് ഇടുക്കി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നിന്നും കളക്ട്രറേറ്റിലേക്ക് നടത്തുന്ന മാർച്ചിൻ്റെയും പ്രതിഷേധ ധർണയുടെയും വിളംബരമറിയിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എസ് മീരാണ്ണൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ നിന്നും ആരംഭിച്ച് രാജാക്കാട്ട് എത്തിയ വാഹന പ്രചരണ ജാഥയ്ക്ക് രാജാക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥ ക്യാപ്ടൻ വി.എസ് മീരാണ്ണൻ, വൈസ് ക്യാപ്ടൻമാരായ വിനോദ് …

വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി Read More »

യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും നടത്തി

രാജാക്കാട്: ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ടഭേദഗതി തട്ടിപ്പിൽ,സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ജോഷി കന്യാക്കുഴി സ്വാഗതവും കെ.കെ രാജൻ നന്ദിയും അർപ്പിച്ചു.യുഡിഎഫ് നേതാക്കളായ ആർ.ബാലൻപിള്ള,എം.ജെ കുര്യൻ,ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ, എം.പി ജോസ്,ബെന്നി തുണ്ടത്തിൽ,ഷാജി അമ്പാട്ട്, ഒ.എസ് ജോസഫ്,ബെന്നി …

യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും നടത്തി Read More »

ഏഷ്യാ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാതിരുന്ന രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ സുഹൃത്തെന്ന് ആരോപണം

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് വിജയികളായ ഇന്ത്യൻ ടീമിനെ പ്രതിപക്ഷ നേതാവ് ‌രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെന്ന ആരോപണവുമായി ബിജെപി. പാക് സൈനിക മേധാവി അസിം മുനീറിൻറെ സുഹൃത്താണ് രാഹുലെന്നും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്ക് എതിരാണ് കോൺഗ്രസെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധി ഇതു വരെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിട്ടില്ലെന്നുള്ളതാണ് ഒരു കാര്യം. മറ്റൊന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണമെന്നാണ് കോൺഗ്രസ് ിപ്പോഴും ആവശ്യപ്പെടുന്നത്. കോൺഗ്രസ് എന്തിനാണ് എപ്പോഴും പാക്കിസ്ഥാനെ …

ഏഷ്യാ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാതിരുന്ന രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ സുഹൃത്തെന്ന് ആരോപണം Read More »

കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക്

ബാം​ഗ്ലൂർ: സഹ്യോഗ് പോർട്ടലിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ അപ്പീൽ നൽകുമെന്ന് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. സമൂഹ മാധ്യമത്തിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തനം ആരംഭിച്ച പോർട്ടലാണ് സഹ്യോഗ്. ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി മസ്കിൻറെ ഹർജി തള്ളിയത്. സഹ്യോഗ് പോർട്ടൽ പൊതുജനനന്മയ്ക്കുള്ള ഒരു ഉപകരണമാണെന്നും പൗരന്മാർക്കും സോഷ്യൽ മീഡിയ ഇടനിലക്കാർക്കും ഇടയിലുള്ള സഹകരണത്തിൻറെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു എന്നും കർണാടക ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഇതിലൂടെ രാജ്യത്ത് …

കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക് Read More »

സോനം വാങ്ചുക്കിൻ്റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധമെന്ന് കുടുംബം പ്രതികരിച്ചു

ന‍്യൂഡൽഹി: സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. അറസ്റ്റ് അന‍്യായമാണെന്നും അറസ്റ്റ് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിൻറെ ഭാര‍്യയായ ഗീതാഞ്ജലി അഗ്മോ പറയുന്നത്. ജയിലിൽ പോയി വാങ്ചുക്കിനെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും ജനാധ‍ിപത‍്യവിരുദ്ധമാണ് അറസ്റ്റ് എന്നും ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്കിനെ ഉടനെ വിട്ടയക്കണമെന്നും അവർ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി. ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് അറസ്റ്റിലായത്. അതേസമയം, ലഡാക്ക് സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. …

സോനം വാങ്ചുക്കിൻ്റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധമെന്ന് കുടുംബം പ്രതികരിച്ചു Read More »

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീർ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ്. അവാമി ആക്ഷൻ കമ്മിറ്റി(എ.എ.സി) തിങ്കളാഴ്ച മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. അനിശ്ചിതകാലത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്യുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ പ്രദേശത്ത് സുരക്ഷാ സേന നിയന്ത്രണങ്ങൾ ശക്തമാക്കി. അർധരാത്രി തന്നെ ഇൻറർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. സമീപ മാസങ്ങളിൽ പ്രചാരം നേടിയ ഒരു സിവിൽ സൊസൈറ്റി സഖ്യമായ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) , പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാർശ്വവൽക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി …

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം Read More »

ഏഷ‍്യ കപ്പ് വിജയം ആഘോഷിക്കാൻ കോടികൾ ചിലവഴിച്ച് ബി.സി.സി.ഐ

മുംബൈ: അങ്ങനെ 41 വർഷത്തെ ഏഷ‍്യ കപ്പ് ചരിത്രത്തിൽ ആദ‍്യമായി ഇന്ത‍്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ ഫൈനലിൽ ജേതാക്കളായിരിക്കുകയാണ് സൂര‍്യകുമാർ യാദവിൻറെ നേതൃത്വത്തിലുള്ള നീലപട. എന്നാലിപ്പോഴിതാ ജേതാക്കളായ ഇന്ത‍്യൻ ടീമിന് റെക്കോഡ് പാരിതോഷികം പ്രഖ‍്യാപിച്ചിരിക്കുകയാണ് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘങ്ങൾക്കും ഉൾപ്പടെ 21 കോടി രൂപയാണ് ബിസിസിഐ സമ്മാനതുകയായി പ്രഖ‍്യാപിച്ചിരിക്കുന്നത്. എക്സ് പോസ്റ്റിലൂടെയായിരുന്നു ബിസിസിഐ ഇക്കാര‍്യം ഔദ‍്യോഗികമായി അറിയിച്ചത്. എന്നാൽ താരങ്ങൾക്കും പരിശീലകനും സപ്പോർട്ട് സ്റ്റാഫിനും ഉൾപ്പടെ എത്ര രൂപയായിരിക്കും ലഭിക്കുകയെന്ന കാര‍്യം ബിസിസിഐ വ‍്യക്തമാക്കിയിട്ടില്ല. ഇന്ത‍്യയുടെ പ്രകടനത്തിൽ …

ഏഷ‍്യ കപ്പ് വിജയം ആഘോഷിക്കാൻ കോടികൾ ചിലവഴിച്ച് ബി.സി.സി.ഐ Read More »

അതിർത്തിയിലേക്ക് റഡാർ ഘടിപ്പിച്ച ഡ്രോണുകൾ

ന്യൂഡൽഹി: അതിർത്തി സുരക്ഷയിൽ സാങ്കേതിക മുന്നേറ്റത്തിന് ലക്ഷ്യമിട്ട് അതിർത്തി സുരക്ഷാ സേന(ബി.എസ്.എഫ്). ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും അതിർത്തി സുരക്ഷാ സേനയും ചേർന്ന് ഡ്രോണുകളിൽ റഡാർ ഘടിപ്പിക്കുന്ന സംവിധാനം വികസിപ്പിക്കുന്നു. ഇന്ത്യ – പാക്കിസ്ഥാൻ, ഇന്ത്യ – ബംഗ്ലാദേശ് അതിർത്തികളിൽ രാത്രിയും പകലും സംരക്ഷണമൊരുക്കുന്ന ഡ്രോണുകൾ അതിർത്തി സുരക്ഷയെ കൂടുതൽ കാര്യക്ഷമമാക്കും. മധ്യപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെകാൻപുർ അക്കാഡമിയിലാണ് ഡ്രോൺ അധിഷ്ഠിത റഡാർ നിർമാണം സജ്ജമാക്കുന്നത്. ഇത്തരം ഡ്രോണുകൾ വിദൂരവും പ്രയാസമേറിയതുമായ പ്രദേശങ്ങളിലെ നിരീക്ഷണം എളുപ്പമാക്കും. ചെറിയ …

അതിർത്തിയിലേക്ക് റഡാർ ഘടിപ്പിച്ച ഡ്രോണുകൾ Read More »

ഇറച്ചിക്കറി ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചു; ഏഴ് വയസ്സുള്ള കുട്ടി മരിച്ചു, സഹോദരി ചികിത്സയിൽ

മുംബൈ: ഇറച്ചിക്കറി ആവശ്യപ്പെട്ടതിൻറെ പേരിൽ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചതിനുപിന്നാലെ ഏഴ് വയസ്സുള്ള കുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗറിൽ ഞായറാഴ്ചയാണ് സംഭവം. ചിന്മയ് ധുമാഡ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പല്ലവി ധുമാഡാണ് കുട്ടിയെ അടിച്ചത്. പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്തിക്കോൽ കൊണ്ട് പല തവണ അടിച്ചതിനെത്തുടർന്ന് പരുക്കേറ്റ 10 വയസുള്ള സഹോദരിയും ചികിത്സ‍യിലാണ്. കുട്ടികൾ ഇറച്ചിക്കറി നിരന്തരമായി ആവശ്യപ്പെട്ടതോടെ‌ പല്ലവി ദേഷ്യം സഹിക്കാനാകാതെ ചപ്പാത്തിക്കോൽ കൊണ്ട് കുട്ടികളെ തല്ലുകയായിരുന്നു.

കരിമണ്ണൂർ വെട്ടിക്കാപ്പള്ളിൽ ഗ്രിഗറി ജോൺ നിര്യാതനായി

തൊടുപുഴ: കരിമണ്ണൂർ വെട്ടിക്കാപ്പള്ളിൽ ഗ്രിഗറി ജോൺ(ജോയി -67) നിര്യാതനായി. സംസ്കാരം 2/10/2025 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് വൈക്കം പള്ളിപുറത്ത്ശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ. വൈക്കം വെട്ടിക്കാപ്പള്ളി പുതുപ്പള്ളി പരേതനായ പി.ജെ ജോണാണ് പിതാവ്. മാതാവ് പരേതയായ ആനീസ് കൊച്ചികുന്നേൽ കുടുംബാംഗം. ഭാര്യ റെജി കരിമണ്ണൂർ വട്ടക്കാവിൽ കുടുംബാംഗം. സഹോദരങ്ങൾ: പരേതനായ ഔസേപ്പ് ജോൺ, പരേതനായ ജോണി പി.ജോൺ, ഉഷാ ജോയി, മാമ്പള്ളിൽ(ആലപ്പുഴ), സാലി കൂര്യാസ്(കടുത്തുരുത്തി), റാണി. വടക്കേക്കുളം(ആലപ്പുഴ),ജെസ്സി അബ്രാഹം, ഇലഞ്ഞിക്കൽ(കോതമംഗലം), സിസ്റ്റർ ആനി, റീനാ ജേക്കബ്, കൂര്യാളശ്ശേരി(ചമ്പക്കുളം), …

കരിമണ്ണൂർ വെട്ടിക്കാപ്പള്ളിൽ ഗ്രിഗറി ജോൺ നിര്യാതനായി Read More »

മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഏബിൾ സി അലക്സ്

കോതമംഗലം: തുടർച്ചയായി മാധ്യമ അവാർഡുകൾ നേടി, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഏബിൾ സി അലക്സ്. മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റൻറുമായ ഏബിൾ, ഒന്നര വർഷം കൊണ്ട് 10 ൽ പരം റെക്കോർഡുകൾ നേടിയും, 30ൽ പരം മാധ്യമ പുരസ്‌കാരങ്ങൾ നേടിയും ഏറ്റവും കൂടുതൽ റെക്കോർഡുകളും, അവാർഡുകളും നേടിയ മലയാളി മാധ്യമ പ്രവർത്തകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം …

മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഏബിൾ സി അലക്സ് Read More »

മൂലമറ്റത്ത് പുകപ്പുരക്ക് തീപിടിച്ചു

മൂലമറ്റം: പുകപ്പുരക്ക് തീപിടിച്ചു. ഗുരുതിക്കളം നരിമറ്റത്തിൽ സിബി മാത്യുവിൻ്റെ പുകപ്പുരയാണ് കത്തിനശിച്ചതു് ഞായറാഴ്ച രാവിലെ പത്തു മണിയോടു കൂടിയാണ്‌ തീപിടിച്ചത് നൂറ് ഷിറ്റോളം പുകപ്പുരയിൽ ഉണ്ടായിരുന്നതായി സിബി പറഞ്ഞു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് പുകപ്പുര നിശേഷം കത്തിനശിച്ചു കാഞ്ഞാർ പോലീസും സ്ഥലത്ത് വന്ന് പരിശോദന നടത്തി എന്നാൽ ഷീറ്റ് ഉരുകി ചാടിയതായി കാര്യമായി കണ്ടെത്താനായില്ല. അകത്ത് ഷീറ്റ് ഇല്ലായിരുന്നോ എന്ന് പോലീസും ഫയർഫോഴ്സും ചോദിച്ചു കൂടുതൽഷീറ്റ് ഉണ്ടായിരുന്നെങ്കിൽ സാധാരണ പുകപ്പുരക്കകത്ത് ഉരുകി ചാടി കിടക്കും …

മൂലമറ്റത്ത് പുകപ്പുരക്ക് തീപിടിച്ചു Read More »

ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിക്കാവും അന്വേഷണ ചുമതല. സംഭവത്തിൽ ശബരിമല വിജിലൻസ് കമ്മിഷണർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. സ്വർണം പൂശിയതിലടക്കം സംശയവും ആശങ്കയും പ്രകടിപ്പിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വിശദമായ അന്വേഷണത്തിന് നിർ‌ദേശിക്കുകയായിരുന്നു.

കുടുംബശ്രീ പുനർജീവനം 2.0: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കം

ഇടുക്കി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ‘പുനർജീവനം ‘ കാർഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഇതിന്റെ ഭാഗമായുള്ള കാർഷിക സംരംഭകത്വ വികസന പരിശീലന ശിൽപശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണ് പുനർജീവനമെന്നും ഗുണഭോക്താക്കളായ കർഷകവനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതിനൊപ്പം കാർഷിക സംസ്‌കാരം വീണ്ടെടുക്കാനും പദ്ധതി സഹായകമാകുമെന്ന് …

കുടുംബശ്രീ പുനർജീവനം 2.0: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കം Read More »

മണിയാറൻകുടി – കൈതപ്പാറ – ഉടുമ്പന്നൂർ റോഡ് നിർമ്മാണ തടസം പരിഹരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വാഴത്തോപ്പ് – ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആദ്യകാല റോഡായ മണിയാറൻകുടി – കൈതപ്പാറ – ഉടുമ്പന്നൂർ റോഡ് നിലവിലുള്ള വീതിയിൽ നിർമ്മിക്കുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റോഡ് നിർമ്മാണത്തിനായി നീക്കി വെച്ചിട്ടുള്ള തുക റദ്ദ് ആയി പോകാതിരിക്കാൻ അനുഭാവ പൂർവമായ നടപടികൾ വേണം എന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത്് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ റോഡിന്റെ ഭൂരിഭാഗവും വനമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി …

മണിയാറൻകുടി – കൈതപ്പാറ – ഉടുമ്പന്നൂർ റോഡ് നിർമ്മാണ തടസം പരിഹരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ രണ്ടു മണിക്കൂറിനുള്ളിൽ കൊല്ലത്ത് നിന്ന് തൊടുപുഴയിൽ എത്തിച്ച ആമ്പുലൻസ് ഡ്രൈവറെ ആദരിച്ചു

തൊടുപുഴ: അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി വിഷ്ണുവിനെ കൊല്ലം ട്രാവൻകൂർ മെഡി സിറ്റിയിൽ നിന്നും തൊടുപുഴ മുതലാക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ 20 മിനിട്ട് കൊണ്ട് എത്തിച്ച ആമ്പുലൻസ് ഡ്രൈവർ മുഹമ്മദ് ഫസലിനെ മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉപഹാരം കൈമാറി. ഇടുക്കി പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് എം.എൻ സുരേഷ്, മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, …

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ രണ്ടു മണിക്കൂറിനുള്ളിൽ കൊല്ലത്ത് നിന്ന് തൊടുപുഴയിൽ എത്തിച്ച ആമ്പുലൻസ് ഡ്രൈവറെ ആദരിച്ചു Read More »

കനത്ത മഴയ്ക്ക് സാധ്യത; കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

‌തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മഴ കനക്കും. വടക്കു പടിഞ്ഞാറൻ ബംഗൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഇതിൻറെ ഫലമായി മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തിയേറിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ‌, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാലര വയസ്സുള്ള കുഞ്ഞിനെcr ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ‌

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കായംകുളം കണ്ടല്ലൂർ പുതുവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന ഭർത്താവിൻറെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരേ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ചപ്പാത്തികല്ലിൽ ഇരുന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രിയിൽ പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചതാണെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. …

നാലര വയസ്സുള്ള കുഞ്ഞിനെcr ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ‌ Read More »

ബാലരാമപുരത്ത് രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയുടെ അറിവോടെ, പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ശ്രീതുവിൻറെ അറിവോടെയാണ് സഹോദരൻ ഹരികുമാർ കുഞ്ഞിനെ കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് ശ്രീതുവിൻറെ പങ്ക് കണ്ടെത്തിയത്. ജനുവരി പത്തിനാണ് ബാലരാമപുരത്ത് വീട്ടിലെ കിണറ്റിൽ നിന്നും രണ്ടു വയസുകാരി ദേവേന്ദുവിൻറെ മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ …

ബാലരാമപുരത്ത് രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയുടെ അറിവോടെ, പ്രതിയെ അറസ്റ്റ് ചെയ്തു Read More »

തിരുവനന്തപുരത്ത് അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി, രണ്ടു വയസ്സുള്ള കുഞ്ഞിന് ഛർദിയും വയറിളക്കവും

തിരുവനന്തപുരം: വെള്ളറട ചെമ്മണുവിളയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്നും വാങ്ങിയ അമൃതം പൊടിയിൽ‌ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. അമൃതം പൊടി കഴിച്ച രണ്ടു വയസുകാരിക്ക് ഛർദിയും വയറിളക്കവും ഉണ്ടാവുകയും ചികിത്സ നടത്തുകയും ചെയ്തു. എന്നാൽ ഇത് അമൃതം പൊടിയിൽ നിന്നും ഉണ്ടായ പ്രശ്നമാണെന്ന് മനസിലാക്കാതെ വീണ്ടും ഇത് നൽകുകയായിരുന്നു. ഒടുവിൽ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് കുടുംബം അങ്കണവാടി ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. ടീച്ചർ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം …

തിരുവനന്തപുരത്ത് അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി, രണ്ടു വയസ്സുള്ള കുഞ്ഞിന് ഛർദിയും വയറിളക്കവും Read More »

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (യുഎൻജിഎ) ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവത്ക്കരിക്കുകയാണെന്നും വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ടാണ് ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാന് മറുപടി നൽകിയത്. ”മിസ്റ്റർ പ്രസിഡൻറ്, ഈ അസംബ്ലിയിൽ രാവിലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നടത്തിയ അസംബന്ധ നാടകീയതകൾക്ക് സാക്ഷ്യം വഹിച്ചു, അവരുടെ വിദേശനയത്തിൻറെ കേന്ദ്രബിന്ദുവായ ഭീകരതയെ വീണ്ടും മഹത്വത്തരമാക്കി. ഒരു തരത്തിലുള്ള നാടകത്തിനും ഒരു തരത്തിലുള്ള നുണയ്ക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ല,” പെറ്റൽ …

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ Read More »

നവജാതശിശുവിൻ്റെ ചുണ്ടിൽ ഫെവിക്വിക് ഒട്ടിച്ച് ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും അറസ്റ്റിൽ

ഭിൽവാര: 15 ദിവസം മാത്രം പ്രായമുള്ള ശിശുവിനെ വായിൽ ചരൽ നിറച്ച് ചുണ്ടിൽ ഫെവിക്വിക് തേച്ചൊട്ടിച്ച നിലയിൽ കാട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബിജോലിയയിലാണ് സംഭവം. വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഗർഭിണിയായ മകളുമായി പിതാവ് ബുണ്ടിയിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് മുറി വാടകയ്ക്കെടുത്ത് താമസിച്ചു. അവിടെ വച്ചാണ് മറ്റാരുമറിയാതെ പ്രസവിച്ചത്. ആദ്യം കുട്ടിയെ മറ്റാർക്കെങ്കിലും വിൽക്കാനായിരുന്നു ശ്രമം. അതിനുള്ള സാധ്യതകൾ ഇല്ലെന്ന് വ്യക്തമായതോടെ വെറും …

നവജാതശിശുവിൻ്റെ ചുണ്ടിൽ ഫെവിക്വിക് ഒട്ടിച്ച് ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും അറസ്റ്റിൽ Read More »

പലസ്തീൻ അനുകൂല പ്രസംഗം നടത്തിയ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയുടെ വിസ യു.എസ് റദ്ദാക്കി

ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രസംഗത്തിനിടെ അമേരിക്കക്കെതിരായ പരാമർശം നടത്തിയതിന് പിന്നാലെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കി യുഎസ്. പെട്രോയുടെ വിദ്വേഷജനകമായ പ്രവൃത്തികൾ കാരണം ഞങ്ങൾ അദ്ദേഹത്തിൻറെ വിസ റദ്ദാക്കുന്നു, എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് എക്‌സിൽ കുറിച്ചു. അമേരിക്കൻ സൈന്യത്തിലെ എല്ലാ സൈനികരോടും ആളുകൾക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ട്രംപിൻറെ ആജ്ഞകൾ അനുസരിക്കരുത്. മനുഷ്യരാശിയുടെ ആജ്ഞകൾ അനുസരിക്കുക! എന്നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്‌ക്കായി ന്യൂയോർക്കിൽ എത്തിയ പെട്രോ, യുഎൻ ആസ്ഥാനത്തിന് പുറത്ത് ജനക്കൂട്ടത്തെ അഭിസംബോധന …

പലസ്തീൻ അനുകൂല പ്രസംഗം നടത്തിയ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയുടെ വിസ യു.എസ് റദ്ദാക്കി Read More »

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടത്താനിരുന്നത്. അടുത്ത മാസം നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ജിഎസ്ടി പരിഷ്ക്കരണവും മഴയും വിൽപ്പനയെ ബാധിച്ചെന്ന് കാട്ടിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഏജൻറുമാരുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.

ഛത്തീസ്ഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഒക്റ്റോബർ 26 മുതൽ അടച്ചിടുമെന്ന് അറിയിപ്പ്

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ഷഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം ഒക്റ്റോബർ 26 മുതൽ അടച്ചിടാൻ തീരുമാനം. ഇത് ചണ്ഡീഗഡിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കും. അതി‌നാൽ തന്നെ മുന്നറിയിപ്പുകൾ പരിഗണിച്ച് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് നിർദേശമുണ്ട്. റൺവേയിൽ വലിയ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്റ്റോബർ 26 ന് പുലർച്ചെ 1 മണി മുതൽ നവംബർ 7 ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുക.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 5 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം കയറി. പൊന്മുടി …

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഓൺലൈൻ, സാമ്പത്തിക തട്ടിപ്പുകൾ: ജില്ലാ പോലീസ് സെമിനാർ നടത്തി

ഇടുക്കി: ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക തട്ടിപ്പിനെതിരെ പോലീസും, ബാങ്കുകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കിന്റെ പങ്കിനെക്കുറിച്ചും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിച്ചു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിജു കെ.ആർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജർ വർഗീസ് എം മാത്യു വിദഗ്ധ നിർദ്ദേശങ്ങൾ …

ഓൺലൈൻ, സാമ്പത്തിക തട്ടിപ്പുകൾ: ജില്ലാ പോലീസ് സെമിനാർ നടത്തി Read More »

ബാലവേല നിരോധന നിയമം: ജില്ലയിൽ കർശന നപടികൾ

ഇടുക്കി: ജില്ലയിൽ ബാലവേല നിരോധന നിയമപ്രകാരം കർശനമായ പരിശോധനകളും ബോധവൽകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 2024 മുതൽ ഇതുവരെ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ വിവിധ തൊഴിലിടങ്ങളിലും പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ വിവിധ പ്ലാന്റേഷനുകളിലും 580 പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ വനിതാ ശിശു വികസന വകുപ്പ്, പൊലീസ്, ചൈൽഡ്‌ലൈൻ എന്നിവരുടെ സഹകരണത്തോടെ 49 സംയുക്ത പരിശോധനകൾ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡുകൾ, എസ്റ്റേറ്റുകൾ, ഫാക്ടറികൾ തുടങ്ങിയ ഇടങ്ങളിലും നടത്തി. നിലവിൽ ജില്ലയിൽ 5 അസിസ്റ്റന്റ് …

ബാലവേല നിരോധന നിയമം: ജില്ലയിൽ കർശന നപടികൾ Read More »

ബാംഗ്ലൂരിലെ സ്കൂളിൽ തിളച്ച പാലിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

അനന്തപൂരി: ബാംഗ്ലൂരിലെ അനന്തപൂരിയിൽ തിളച്ച പാലിൽ വീണ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ദാരുണാന്ത്യം. അനന്തപൂരിലെ അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. സ്കൂളിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന കൃഷ്ണ വേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. കൃഷ്ണ വേണി ജോലിക്ക് വരുമ്പോൾ കുഞ്ഞിനെയും കൊണ്ടാണ് വരാറുളളത്. സ്കൂളിലെ കുട്ടികൾക്കുളള പാൽ ചൂടാറാനായി വലിയ പാത്രത്തിൽ അടുക്കളയിൽ വച്ചതായിരുന്നു. എന്നാൽ കുഞ്ഞ് ഇതിലൂടെ കളിച്ചു കൊണ്ടിരിക്കെ അബന്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിൻറെ കരച്ചിൽ കേട്ടാണ് അമ്മ …

ബാംഗ്ലൂരിലെ സ്കൂളിൽ തിളച്ച പാലിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു Read More »

ഇടുക്കിയിൽ പോക്സോ കേസ് പ്രതി ജയിലിൽ തൂങ്ങി മരിച്ചു

ഇടുക്കി: പോക്സോ കേസ് പ്രതി പീരുമേട് സബ് ജയിലിൽ ആത്മഹത്യ ചെയ്തു. കുമളി സ്വദേശി കുമാറാണ്(35) മരിച്ചത്. പോക്സോ കേസിൽ 2024 മുതൽ റിമാൻഡിൽ കഴിഞ്ഞു വരുകയായിരുന്നു. രാവിലെ സഹതടവുകാർ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയ സമയത്താണ് ജയിലെ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഗേറ്റ് തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: പഴവീട്ടിൽ ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ-അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. തിങ്കളാഴ്ച ഗേറ്റ് അടക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്. ഗെയ്റ്റ് വീണ് തലക്കായിരുന്നു പരുക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.

നേര്യമംഗലത്ത് കടകളിലും വീടുകളിലും വെള്ളം കയറി

കോതമംഗലം: വ്യാഴാഴ്ച രാത്രിയോടെ ലഭിച്ച കനത്ത മഴയിൽ നേര്യമംഗലം ടൗണിൽ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ടൗണിലെ താഴ്ഭാഗത്തു 15 കടകളും ടിബി ജംക്ഷനിലെ 3 വീടുകളുമാണു വെള്ളപ്പൊക്ക ഭീഷണി യിലായത്. കൊച്ചി – ധനുഷ്കോടി ദേശീയപാത വികസനത്തിൽ ഓട നിർമാണത്തിലെ അപാകത മൂലം റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുകയായിരുന്നു. ഗവൺമെൻറ് ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട നിർമിച്ചതും പുതിയ ഓടയിലൂടെ വെള്ളം ഒഴുകാത്തതുമാണു പ്രശ്‌നം. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകൾ പൂർത്തിയാക്കാതെ ഇടവിട്ടു …

നേര്യമംഗലത്ത് കടകളിലും വീടുകളിലും വെള്ളം കയറി Read More »

ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും

തൊടുപുഴ: ലോകഹൃദയാരോഗ്യത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് സെപ്റ്റംബർ 29ന് രാവിലെ ആറ് മണിക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ ദീപക്, ഡി.വൈ.എസ്പി പി.കെ സാബു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോൺ ഗാന്ധി സ്ക്വയർ, സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കാഞ്ഞിരമറ്റം ജംഗ്ഷൻ, മൂപ്പിൽകടവ് പാലം, കെ.എസ്.ആർ.റ്റി.സി ജം​ഗ്ഷൻ വഴി …

ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും Read More »