
കോടിക്കുളം: സെന്റ് മേരീസ് ഹൈസ്കൂളിൽ ഇരട്ട കുട്ടികളെ ആദരിച്ചു.

സ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ആദിൽ റിയാസ്, അമാന റിയാസ്, ലിയ ബെന്നി, സിയ ബെന്നി, ആദിത്യ റെജി, അക്ഷയ റെജി, സൂര്യ.എസ്, സൂരജ്.എസ് തുടങ്ങിയ വിദ്യാർത്ഥികളെയും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അൽന മോൾ ലിനോജിന്റെയും, ആറാം ക്ലാസ്സ് വിദ്യാർത്ഥി ആൽബെർട്ട് ലിജോയുടെയും ഇരട്ടകളായ അമ്മമാരെയുമാണ് ചടങ്ങിൽ ആദരിച്ചത്.

സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഷൈനി തോമസ് ആശംസകൾ നേരുകയും ഇരട്ടകൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്‌തു. രസകരമായ ഗെയിമുകളോടെ പരിപാടി ആഘോഷമാക്കി.

സ്കൂൾ മാനേജർ ഫാ. ജോൺസൺ പഴയ പീടികയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പി.ടി.എ സെക്രട്ടറി ബിനോജ് ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനി തോമസ് നന്ദി പറഞ്ഞു.

അദ്ധ്യാപകരായ ബനറ്റ് മാത്യു, മാത്യു റോയി എന്നിവർ ഇരട്ടകളുടെ സമാഗമത്തിന് നേതൃത്വം നൽകി.
