പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ച് അപകടം; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം
