Timely news thodupuzha

logo

നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി.ഡി.സതീശന്‍

തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തുകയും പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വി.ഡി.സതീശൻ വിമര്‍ശിച്ചു. സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു. ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. പ്ലകാർഡുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *