Timely news thodupuzha

logo

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷത്തിൻറെ പ്രതിഷേധം കണക്കിലെടുത്ത് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ. ഇതിനായുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. ഈ മാസം 30 വരെ സഭ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറയിച്ചു. വരും ദിവസങ്ങളിലെ ധനഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചതായി സ്പീക്കർ എഎൻ ഷംസീറും വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. 5 യുഡിഎഫ് എംഎൽഎമാരാണ് സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹ സമരം നടത്തുന്നത്.

സർക്കാർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നും ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. പ്രതിഷേധങ്ങളെ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പുറത്ത് വിടുന്നത്. തികച്ചും ഏകപക്ഷീയമായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *