കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇതോടെ വില വീണ്ടും 44,000ൽ എത്തി. കഴിഞ്ഞ ദിവസം 44,000ൽ എത്തിയ സ്വർസ്റ്റവിലയിൽ ഇന്നലെ 400 രൂപ കിറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000ൽ എത്തിയത്.
ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5,500 രൂപയാണ് ഇന്നതെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില.
പിന്നീട് വില താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 40,720 രൂപയിൽ എത്തി. ശേഷമുള്ള ദിവസങ്ങളിൽ പടിപടിയായി വില ഉയർന്നാണ് ഇപ്പോൾ റെക്കോർഡിട്ട് നിൽക്കുന്നത്. 8 ദിവസത്തിനിടെ 3500 രൂപയുടെ വർധനയ്ക്ക് ശേഷമായിരുന്നു ഇന്നലെ വില ഇടിഞ്ഞത്.