കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി.
ജോസഫിന്റെ തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്.
കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതികള പിടികടിയത്.
കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി.വിശാൽ ജോൺസൺ, എസ്.ഐമാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ്.സി.പി.ഒമാരായ ഷിബു, സിനോജ് പി.ജെ, ജോബിൻ ജോസ്, സി.പി.ഒ അനീഷ് വി.കം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രവീണിനെ മുമ്പ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.