രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുകയും ചെയ്യുന്ന പ്രവർത്തിയുടെ ഭാഗമായി റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ല കമ്മറ്റി തൊടുപുഴ മുനിസിപ്പലിറ്റിയിലും ഇടവെട്ടി പഞ്ചായത്തിലും വെങ്ങല്ലൂരിലും റമദാൻ റിലീഫ് വിതരണം ചെയ്‌തു.
സുബൈർ മൗലവി ആൾ കൗസരിയുടെ ദുആയോടെ ആയിരുന്നു തുടങ്ങിയ യോഗം തുടങ്ങിയത്. സംഘടന സംസ്ഥാന സെക്രട്ടറി വി.എസ് സയ്ദ് മുഹമ്മദ് ഉദ്ഘാടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ ഐ ഷാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ.മൂസ സ്വാഗതം ആശംസിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.എ സക്കീർ ഹാജി ഉത്ബോധന പ്രസംഗവും നടത്തിയ ശേഷം ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ ഷാജി റമളാൻ റിലീഫ് കിറ്റ് കൈമാറി. തുടർന്ന് ജില്ലാ കമ്മിറ്റി മെമ്പർ പി എൻ സിയാദ് നന്ദിയും പറഞ്ഞു. കിറ്റുകൾ കിടപ്പു രോഗികൾക്ക് അവരുടെ വീടുകളിൽ എത്തിച്ചു നൽകി.