കൊച്ചി: അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ഇതിനായി ജില്ലാ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡി.എഫ്.ഒ, ആർ.ഡി.ഒ, പൊലീസ് സൂപ്രണ്ട്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് അംഗങ്ങൾ.
ആനയെ പിടികൂടുമ്പോൾ സെൽഫിയെടുത്തും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങൾ വേണ്ടെന്നും സോഷ്യൽ മീഡിയയിലും അത്തരം ആഘോഷങ്ങൾ വേന്നും കോടതി പറഞ്ഞു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നു മാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് നം വകുപ്പ് നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നു.