തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് ഡി.ജി.പി അനിൽകാന്ത്. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്. ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതി ഷാറൂഖ് സെയ്‌ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച് വരികയാണെന്നും ഡിജിപി പറഞ്ഞു.
ട്രെയിൻ തീവെയ്‌പ്പ്; പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്
