ഗുവാഹത്തി: താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന ആവശ്യവുമായി അസം ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി. മുകൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യയെ യഥാർത്ഥത്തിൽ പ്രണയിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മുഗൾഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി എൻസിഇആർടി പാഠപുസ്‌തകങ്ങൾ പരിഷ്‌കരിച്ചതിനുപിന്നാലെയാണ് മരിയാനി മണ്ഡലം എംഎൽഎയുടെ വിവാദ പരാമർശം.