രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ മോദി ഭരണകൂടത്തിന്റെ ഭീരുത്വ നടപടിയിൽ പ്രതിഷേധിച്ചും ഫാസിസ്റ്റ് സർക്കാരിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും തൊടുപുഴയിൽ നൈറ്റ് മാർച്ച് നടത്തുവാൻ രാജീവ് ഭവനിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്ന എപ്രിൽ 11രാത്രിയാണ് മാർച്ച് നടക്കുക. വേങ്ങല്ലൂരിൽ നിന്ന് രാത്രി 10മണിക്ക് ആരംഭിക്കുന്ന മാർച്ച് ഡീൻ കുര്യയാക്കോസ് എംപി ഉൽഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സിപി മാത്യു, കെപിസിസി നേതാക്കൾ ആയ മാത്യു കുഴൽനാടൻ MLA, S അശോകൻ, റോയ് കെ പൗലോസ് തുടങ്ങിയ നേതാക്കൾ നയിക്കുന്ന നൈറ്റ് മാർച്ച് തൊടുപുഴയിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി വർധനയുടെ കെടുതികൾ ജനങ്ങളിൽ നേരിട്ട് അനുഭവപ്പെട്ടു തുടങ്ങിയതായി യോഗം അഭിപ്രായപ്പെട്ടു. കെട്ടിട നിർമ്മാണ പെർമിറ്റ് ന് ഫീസ് അടക്കാൻ പോലും ജനങ്ങൾ വട്ടി പലിശ ക്കാരെ സമീപിക്കേണ്ട ഗതികേടിൽ ആയി. നിർമാണം കഴിഞ്ഞവീടിന്റെ കെട്ടിട നികുതി മറ്റൊരു ദുരന്തം ആയി മാറി. കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ള മൂലം 106രൂപയിൽ എത്തിയ പെട്രോൾ പിണറായി സർക്കാരിന്റെ ബജറ്റിൽ ഏർപ്പെടുത്തിയ സെസ്സ് മൂലം ഒരു ലിറ്റർ പെട്രോൾ വില 109ൽ എത്തിയിരിക്കുന്നു. ജനദ്രോഹത്തിന്റെ നിറകുടമായിനരേന്ദ്ര മോദി -പിണറായി സർക്കാരുകൾ മാറിക്കഴിഞ്ഞു.
നാലു മാസമായി വിതരണം ചെയ്യാത്ത ക്ഷേമ പെൻഷൻ രണ്ടു മാസത്തെ മാത്രം കൊടുക്കുന്നത് കൊട്ടി ഘോഷിക്കുന്ന സിപിഎം കിറ്റിന്റെ മറവിൽ നേടിയ രാഷ്ട്രീയ വിജയം ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്, എപ്രിൽ 13നു മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലം കേന്ദ്രങ്ങളിൽ ജയ് ഭാരത് സത്യഗ്രഹ സമരങ്ങളും നടത്തും. എപ്പ്രിൽ 13നു മാങ്ങാട്ട് കവലയിൽഅന്തരിച്ച മുൻ കെ സ്സ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി യുടെ ഛായ ചിത്രം അനാഛാധനം നിർവഹിക്കാനും ഏപ്രിൽ 22നു രാവിലെ 10മണിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമായിരുന്ന അന്തരിച്ച ടിജെ ജോസെഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം പഴയ ബസ് സ്റ്റാന്റ് നു മുന്നിൽ നടത്തുവാനും സംയുക്ത ബ്ലോക്ക് കോൺഗ്രസ് നേതൃ യോഗം തീരുമാനിച്ചു.
കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന AM ദേവസ്യ യുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചനപ്രമേയം ഡിസിസി മെമ്പർ രാജു ഓടക്കൽ അവതരിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, ഡിസിസി നേതാക്കൾ ആയ പി എസ്സ് ചന്ദ്ര ശേഖര പിള്ള, ജോൺ നേടിയപാല, ചാർളി ആന്റണി, ലിലാമ്മ ജോസ്, ടി ജെ പീറ്റർ, ബോസ് തളിയാഞ്ഞിര, പിജെ തോമസ്, എംകെ ഷാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ്, AK ഭാസ്കരൻ,കെ ദീപക്,പി പൗലോസ്,മനോജ് കൊക്കാട്ട്,വി ജി സന്തോഷ് കുമാർ, N k ബിജു, ജോയ് തലക്കൽ, S ഷാജഹാൻ,കെ എം ഷാജഹാ ൻ, റഷീദ് കാപ്രാട്ടിൽ എന്നിവർ പ്രസംഗിച്ചു.