തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബി.ജെ.പിക്കെതിരായ നിലപാടുകളില്‍ അസംതൃപ്തരായ നേതാക്കളെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസിന്റെ പല നേതാക്കളും പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണും അദ്ദേഹം വ്യക്തമാക്കി.
‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണെന്ന് അറിയാം. ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും ബി.ജെ.പിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്നും’ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.