വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നാൽ കൂടുതൽ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമെരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ഇറക്കുമതിക്കു മേൽ 50% അധിക തീരുവ ചുമത്തി മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും ഭീഷണി. ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമ്പോൾ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന്, എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്ന് ട്രംപ് മറുപടി നൽകി. ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങൾ കാണുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയും യുക്രെയ്നും തമ്മിലുള്ള ഒരു സമാധാന കരാർ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകൾ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോൾ, അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ട്രംപ് മറുപടി നൽകിയത്.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇന്ത്യയോട് ട്രംപ്






