ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെലങ്കാനയിൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി.ആർ.എസ് പാർട്ടി ഭരണത്തെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു.
തെലങ്കാന ഭരിക്കുന്ന കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ബി.ആർ.എസ്. പല പദ്ധതികളും സംസ്ഥാനസർക്കാരിന്‍റെ നിസ്സഹകരണം മൂലം വൈകുന്നു. നഷ്ടം തെലങ്കാനയിലെ ജനങ്ങൾക്കാണെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരുമായി ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പദ്ധതികൾക്കായി സംസ്ഥാനം സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ വികസനത്തിന്, കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ചിലർ വിലങ്ങുതടിയാകുന്നുവെന്ന് കെ.സി.ആറിനെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി പറഞ്ഞു. സ്വന്തം കുടുംബത്തിന്‍റെ ലാഭം മാത്രമാണ് ഇത്തരക്കാർ നോക്കുന്നതെന്നും തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.