Timely news thodupuzha

logo

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോയെന്ന് അന്വേഷിക്കും

കോഴിക്കോട്: കേരളത്തിൽ, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടു. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്.

വിശദമായ തെളിവെടുപ്പ് ഇക്കാര്യത്തിൽ നടത്തണം. കസ്റ്റഡി അപേക്ഷയിൽ പറയുന്നത് സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ്. ഷാറൂഖ് ആക്രമണം നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.

2021 മുതലുള്ള പ്രതിയുടെ ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിച്ചു തുടങ്ങി. ഷൊർണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണ് പ്രതി പെട്രോൾ വാങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്റ്റേഷന് സമീപത്തെ പമ്പുകള്‍ ഒഴിവാക്കി ഇവിടെ നിന്നു തന്നെ ഇന്ധനം വാങ്ങിയത് ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയത് ഞായറാഴ്ച വൈകിട്ടാണ്. പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *