ഇടുക്കി: കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിയുക്ത പ്രസിഡൻ്റായി നിതിൻ ലൂക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറായി പ്രവർത്തിച്ചു വരികയാണ് നിതിൻ ലൂക്കോസിനെ അഖിലേൻ്റ്യ നേതൃത്വം ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, എം.ജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് നിതിൻ. കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ വീട്ടിൽ പരേതനായ ലൂക്കോച്ചൻ്റെയും മേഴ്സിയുടെയും മകനാണ്.
സ്ഥലത്ത് ഇല്ലാതിരിന്നിട്ടും ധീരജ് വധക്കേസിൽ ഭരണഘൂട ഭീകരതയുടെ ഭാഗമായി പ്രതിച്ചേർക്കപ്പെട്ട് മൂന്ന് മാസത്താളം ജയിൽവാസമനുഭവിച്ചത് നിതിൻ ലുക്കോസിൻ്റെ അയോഗ്യതയായി കാണാതെ അർഹതപ്പെട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം അത്യന്ത്യം ഉചിതമാണെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് പറഞ്ഞു. നിതിൻ ലൂക്കോസിൻ്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റം നടത്തുവാൻ സാധിക്കുമെന്നും ടോണി തോമസ് പറഞ്ഞു.