വേനപ്പാറ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും യൂസർ ഫീ വാങ്ങി ശേഖരിച്ച് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫ്ലാറ്റ് പരിസരത്ത് കുഴിച്ചുമൂടിയത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി.
കുഴിച്ചുമൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ അവ അവിടെ നിന്നും കുഴിച്ചെടുത്ത് പഞ്ചായത്തിന് മുമ്പിൽ കൊണ്ടുവന്ന് നിക്ഷേപിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫസർ എം.ജെ.ജേക്കബ് പറഞ്ഞു. ചെയർമാൻ പോൾ കുഴിപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കൺവീനർ ബേബി തോമസ്, നിയോജകമണ്ഡലം കൺവീനർ എൻ.ഐ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോൺ, എൻ.കെ.ഇല്ല്യാസ്, ജോൺ നെടിയപാല, ടി.കെ.നാസർ, ബൈജു വറവുങ്കൽ, മനോജ് കോക്കാട്ട്, ബിബിൻ അഗസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എ.എൻ ദിലീപ് കുമാർ, ടോജോ പോൾ, അനൂപ്.വി.എസ്, ടോമി മാത്യു, റസാക്ക്, പി.പി.ജോസ്, സിജി വാഴയിൽ, ആൻസി സിറിയക്, ഷേർലി സെബാസ്റ്റ്യൻ, ഗൗരി സുകുമാരൻ, സുശീല ചന്ദ്രൻ, ജോജോ ജെയിംസ്, കെ.വി തോമസ്, ജോൺ ആക്കാന്തിരി, തുടങ്ങിയവർ നേതൃത്വം നൽകി.