Timely news thodupuzha

logo

ഗാനമേളക്കിടെ സി.പി.എം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവം; ആർ.എസ്. എസിൻ്റ ഗണഗീതം പാടിയത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമെന്ന് ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ

ആലപ്പുഴ: ഗാനമേളക്കിടെ ​ഗണ​ഗീതം പാടിയതിനെ തുടർന്ന് ബലികുടീരങ്ങളെയെന്ന് തുടങ്ങുന്ന വിപ്ലവ ഗാനവും ആലപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവത്തില്‍ ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ വിശദീകരണം നൽകി. കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമാണ് ആർ.എസ്.എസിൻ്റെ ഗണഗീതം പാടിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ആർ.എസ്.സ് പ്രവർത്തകരാണ് ഭാരവാഹികൾ. ഇക്കാര്യം ഗാനമേളക്ക് മുമ്പ് തന്നെ പറഞ്ഞിരുന്നു. സംഘാടകരുടെ ആവശ്യം നടപ്പാക്കേണ്ടത് ട്രൂപ്പിൻ്റെ ഉത്തരവാദിത്തമാണ്. പാട്ട് കഴിഞ്ഞയുടൻ സി.പി.എം പ്രവർത്തകർ സ്റ്റേജിലേക്ക് ഇരച്ചു കയറി. സംഘാടകരുമായി സംഘർഷമായി. ഗാനമേള അവസാനിപ്പിച്ചതോടെ ഇവർ കർട്ടൻ വലിച്ചു കീറിയെന്നും’ മാനേജര്‍ വ്യക്തമാക്കി.

തിരുവല്ല വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് പ്രാദേശിക സി.പി.എംപ്രവർത്തകർ വിപ്ലവഗാനം പാടാത്തതിൽ ബഹളം ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതേ തുടർന്ന് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസിൽ പരാതി കൊടുത്തു.

Leave a Comment

Your email address will not be published. Required fields are marked *