
തൊടുപുഴ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയെയും അഴിമതിക്കാർക്കെതിരെയും രാജ്യത്തും പാർലമെന്റിനകത്തും ശക്തമായ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിക്കൊണ്ട് തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കിക്കൊണ്ട് രാജ്യത്തിന്റെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പ്രവണതയാണ് നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്ന് നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ ഭാരത് ജോഡോ യാത്രയിൽ ശക്തനായി തിരിച്ചുവരുന്നുവെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിശബ്ദരാക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് റോയി കെ പൗലോസ് അഭിപ്രായപ്പെട്ടു.

പാറേക്കാവലിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് ഡി.സി.സി മെമ്പർ ടി കെ നാസർ ദീപശിഖ കൊളുത്തി മണ്ഡലം പ്രസിഡണ്ട് മനോജ് തങ്കപ്പൻ നേതൃത്വം നൽകി ഡി.സി.സി ജനറൽ സെക്രട്ടറി സിബി ദാമോദരൻ ഡി.സി.സി മെമ്പർ ജോൺസൺ കുര്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സാം ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് പി ടി ജോസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിൻസ് ജോർജ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ബിനിൽ തങ്കപ്പൻ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ റിജോ ജോസഫ് എന്നിവർ പങ്കെടുത്തു.