തിരുവനന്തപുരം: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എല്ലാ മലയാളികള്‍ക്കും സമ്പദ്സമൃദ്ധവും ഐശ്വര്യപൂര്‍ണവുമായ വിഷു ആശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമാണ് വിഷു ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളിയുടെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വം തിരിച്ചുപിടിക്കാന്‍ വിഷു സഹായകരമാകട്ടെ. നെല്‍കൃഷിയും പച്ചക്കറി ഉല്‍പാദനവുമെല്ലാം വീണ്ടും മികവിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നത്.
നാടിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ് ഇക്കുറി മലയാളി വിഷു ആഘോഷിക്കുന്നത്. സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസോടെ ഒത്തൊരുമിച്ചാവണം മലയാളികളുടെ വിഷു ആഘോഷം. വര്‍ഗീയതയെയും വിഭജന ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ വിഷുവിന്റെ സന്ദേശത്തിനാകും. സ്‌നേഹ സാഹോദര്യങ്ങള്‍ പങ്കുവച്ച് ശോഭനമായൊരു കാലത്തേയ്ക്ക് മുന്നേറാം – ആശംസ സന്ദശത്തില്‍ അദ്ദേഹം പറഞ്ഞു.