ദേശാഭിമാനി ഡെസ്‌പാച്ച് വിഭാഗം താൽക്കാലിക ജീവനക്കാരൻ അരണാട്ടുകര കൊക്കിണി സബീഷ് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് മരണം. മൃതദേഹം ദേശാഭിമാനിയിലും വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ലാലൂരിൽ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ഒരു വർഷം മുമ്പാണ് ദേശാഭിമാനിയിൽ പ്രവേശിച്ചത്. അരണാട്ടുകരയിൽ സിപിഐ എം ബ്രാഞ്ച് അംഗമാണ്. അച്ചൻ: ബാലൻ. അമ്മ. സരോജിനി. ഭാര്യ: വിജിത. മക്കൾ: സായൂജ്, സാരംഗ്. സഹോദരങ്ങൾ: സജീഷ്, സനീഷ്.