കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍.
അന്വേഷണത്തില്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയത്. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയത്.
പ്രതി തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നതിന് തളിവുകള്‍ ലഭിച്ചിട്ടുണ്ട്. സക്കീര്‍ നായിക്കിനെപ്പൊലുള്ളവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ട്. പ്രതി വരുന്ന സ്ഥലം ഇത്തരം തീവ്ര ആശയങ്ങള്‍ക്ക് വേരോട്ടമുള്ള നാടാണ്.