കൊച്ചി: ജല മെട്രോയുടെ കുറഞ്ഞ നിരക്ക് 20 രൂപ. ആദ്യം സർവീസ് ആരംഭിക്കുന്ന ഹൈക്കോടതി–-ബോൾഗാട്ടി–-വൈപ്പിൻ റൂട്ടിൽ ഈ നിരക്കിൽ യാത്ര ചെയ്യാം. ജല മെട്രോ ബോട്ടിൽ 14 മിനിറ്റുകൊണ്ട് വൈപ്പിനിൽ എത്താം. ജല മെട്രോയുടെ ഉദ്‌ഘാടനം ഇരുപത്തഞ്ചിനാണ്. സർവീസ് ആരംഭിക്കുന്നതിന് ക്രമീകരണങ്ങൾ പൂർത്തിയായി.
വൈറ്റില–-കാക്കനാട് റൂട്ടിലെ സർവീസും ഉടൻ ആരംഭിക്കും. 30 രൂപയായിരിക്കും ഇവിടത്തെ നിരക്ക്. ഇലക്‌ട്രിക്–-ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോ സർവീസിന് ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 100 പേർക്കും 50 പേർക്കും യാത്ര ചെയ്യാവുന്ന ബോട്ടുകളുണ്ടാകും. തുടക്കത്തിൽ 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളാകും സർവീസ് നടത്തുക.