കനത്ത ജാഗ്രതയിൽ ജമ്മുകാശ്മീർ. പൂഞ്ചിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. സംഭവ സ്ഥലത്തെത്തിയ എൻഐഎ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എൻ.ഐ.എയുടെ ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും. ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു.
നഗ്രോട്ട ആസ്ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവിൽദാർ മൻദീപ് സിങ്, ശിപായിമാരായ ഹർകൃഷന്‍ സിങ്, സേവക് സിങ്, ലാൻസ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അംഗങ്ങളാണിവർ.