ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്‌ഡ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തുകയാണ്. സ്റ്റാലിന്റെ കുടുംബത്തിന് കമ്പനിയിൽ ബെനാമി നിക്ഷേപമുണ്ടെന്ന് ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് റെയ്‌ഡ്.ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡി.എം.കെ എം.എൽ.എ എം.കെ മോഹൻ, സ്റ്റാലിന്റെ മരുമകൻ ശബരീനാഥന്റെ ഓഡിറ്ററായ ഷൺമുഖരാജ്, ബന്ധു പ്രവീൺ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി.
തിരുച്ചി, കോയമ്പത്തൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം, തങ്ങള്‍ക്ക് ഡി.എം.കെയുമായി ബന്ധമുണ്ടെന്ന് ആരോപണം ജി സ്‌ക്വയര്‍ നിഷേധിച്ചു. തങ്ങള്‍ നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും സ്ഥാപനം അവകാശപ്പെട്ടു.