Timely news thodupuzha

logo

ക്വാറി ഉടമകളുടെ സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: പത്തു ദിവസമായി സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. മന്ത്രി പി രാജീവ് ക്വാറി ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനയും ഈ നിരക്കിനൊപ്പം ഉൽപന്ന വില ഉയർത്തുകയും ചെയ്ത തീരുമാനങ്ങളിൽ മാറ്റമുണ്ടാവില്ല . എന്നാൽ ഏപ്രിൽ 1 ന് മുൻപുള്ള നിയമലംഘനങ്ങളിൽ ചുമത്തിയ പിഴ അദാലത്ത് നടത്തി തീർപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. 10 ദിവസമായി തുടർന്നു വന്നിരുന്ന സമരമാണ് പിൻവലിച്ചത്.

സോഫ്റ്റ്‌വെയർ പരിഷ്കരണം പൂർത്തിയാകുന്നതുവരെ ഓഫീസുകളിൽനിന്നു നേരിട്ട് പാസ് നൽകുന്നതായിരിക്കും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റവന്യു മന്ത്രിയുമായി പിന്നീട് ചർച്ച ചെയ്യാനും തീരുമാനമായി. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റു പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക്വാറി ഉൽപന്നങ്ങളുടെ വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി വില നിർണയിക്കുന്നതിനും അതോറിറ്റി രൂപീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *