Timely news thodupuzha

logo

പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് ജോയി വെട്ടിക്കുഴി.

കട്ടപ്പന :പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു കിട്ടുന്ന പദ്ധതി വിഹിതം വെട്ടിക്കുറച്ചും വകമാറ്റിയും തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് സർക്കാർ തുടരുന്നത്. പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളുടെ ഭാഗമായി ജനങ്ങളിൽ വന്നു ചേർന്ന ഇടിത്തീയാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.

UDF മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ അദ്ധ്യക്ഷനായിരുന്നു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം,
UDF കൺവീനർ ജോയി കുടക്കച്ചിറ , KJ ബെന്നി, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, ബീനാ ജോബി, സാലി കുര്യാക്കോസ്, മായ ബിജു തുടങ്ങിയവർ സംസാരിച്ചു.
ജിതിൻ ഉപ്പുമാക്കൽ, ജോസ് മുത്തനാട്ട്, KA മാത്യൂ , ചെറിയാർ P ജോസഫ് ,അബ്രാഹാം പന്തമ്മാക്കൽ, K S സജീവ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *