Timely news thodupuzha

logo

അരിക്കൊമ്പൻ ദൗത്യം; മോക് ഡ്രിൽ ഇന്നു നടന്നേക്കും

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വീണ്ടും സജീവമാകുന്നു. മോക് ഡ്രിൽ ഇന്നു നടന്നേക്കും. അടുത്തദിവസങ്ങളിൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടുന്ന ദൗത്യം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടിയാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ, അഗസ്ത്യവനം റിസർവിലേക്കാ മാറ്റാനോ ആണ് ആലോചന.

ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ആനയെ മാറ്റുന്ന പുതിയ താവളം പ്രഖ്യാപിച്ചാൽ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്ഥലം രഹസ്യമായി സൂക്ഷിക്കുന്നത്. മോക് ഡ്രില്ലിനു മുന്നോടിയായി ആർആർടി സംഘം ഇന്നലെ ചിന്നക്കനാലിൽ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലും, വിദഗ്ധസമിതിയുടെ തീരുമാനവും കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാനാണ് വനം വകുപ്പിനു മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

Leave a Comment

Your email address will not be published. Required fields are marked *