Timely news thodupuzha

logo

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ ബഫർസോൺ കേസിൽ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി ബഫർ സോൺ പൂജ്യം കിമി.  ആക്കി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര എംപവർ കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം..പി ആവശ്യപ്പെട്ടു. മതികെട്ടാൻ ചോലയിൽ അന്തിമ വിജ്ഞാപനമുൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചതാണ്. മതികെട്ടാൻ ചോലയും ജില്ലയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും  ബഫർസോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം  സംസ്ഥാന സർക്കാരിനാണ്. നേരത്തേ കേരളത്തിലെ മുഴുവൻ വന്യജീവിസങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും  ബഫർസോൺ ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഉൾപ്പെടെ 1 കിമി. പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയത് സംസ്ഥാന സർക്കാരാണ്. അത് പ്രകാരമാണ് കേന്ദ്രസർക്കാർ 1 കിമി പരിധിയിൽ ബഫർസോൺ പ്രഖ്യാപിച്ച് ഡ്രാഫ്റ്റ് വിജ്ഞാപനവും പിന്നീട്  അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ചത്. തമിഴ് നാട് സർക്കാർ പൂജ്യം ബഫർസോൺ നിശ്ചയിച്ച് റിപ്പോർട്ട് നൽകിയത് കൊണ്ട് മതികെട്ടാൻ ചോലയുടെ തമിഴ് നാട് അതിർത്തി 0 കിമി. ബഫർ സോൺ ആയതും കേരളത്തിൽ 1 കിമി ബഫർ സോൺ ആയതും ഇത് മൂലമാണ്.

ഇപ്പോൾ സുപ്രീം കോടതിയുടെ അന്തിമ വിധിയനിസരിച്ച് നമുക്ക് വീണ്ടുമൊരു അവസരം കൂടി വന്നിരിക്കുകയാണ്.  അത് പൂർണമായും വിനിയോഗിക്കാൻ  സംസ്ഥാന സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ നേരത്തെ ഒന്നാം പിണറായിസർക്കാരിൻറെ  ഭാഗത്ത് നിന്നും സംഭവിച്ചിട്ടുള്ള  തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  ഇതുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി വകുപ്പ് ചെയ്യുന്ന ഒരു കാര്യങ്ങളും ജനങ്ങളുമായി ചർച്ച ചെയ്യുകയോ ജനങ്ങളെയൊ ജനപ്രതിനിധികളെയൊ അറിയിച്ചിട്ടില്ലായെന്നത് ഒരു വസ്തുതയാണ്. 100 % സുതാര്യമായി ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് കേന്ദത്തിന് റിപ്പോർട്ട് നൽകുന്നതിന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *