ന്യൂഡൽഹി: രാജ്യത്തെ ആക്റ്റിവ് കൊവിഡ് കേസുകളിൽ വീണ്ടും ഇടിവ്. പുതിയതായി 3,962 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും, നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി കുറഞ്ഞു. മരണസംഖ്യയിൽ 22 പേരുടെ വർധന രേഖപ്പെടുത്തി. ഇതിൽ കേരളം മുൻകാല കണക്കുകളിൽ നിന്ന് കൂട്ടിച്ചേർത്ത് എട്ടു പേരും ഉൾപ്പെടുന്നു.
കൊവിഡ് പാൻഡമിക് ഘട്ടത്തിൽനിന്ന് എൻഡമിക് ഘട്ടത്തിലേക്കു കടന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്. പുതിയ തരംഗത്തിൽ ആശുപത്രി പ്രവേശനവും കുറവായാണ് കാണുന്നത്.