കണ്ണൂർ: അക്രമത്തിന് പ്രോത്സാഹനം നൽകുന്ന രീതിയിൽ വിവാദ പ്രസംഗവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും സൗജന്യമായി കേസ് വാദിക്കാൻ ലീഗൽ സെല്ലുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ കെ.എസ്.യു പരിപാടിയിലായിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകികളെ പാർട്ടി സംരക്ഷിച്ചുവെന്നും സുധാകരൻ പ്രസംഗത്തിൽ പരോക്ഷമായി പറഞ്ഞു.
ഇടുക്കിയിലെ കുട്ടികളെ പാർട്ടി സംരക്ഷിച്ച് നിർത്തി എന്നാണ് സുധാകരൻ പറഞ്ഞത്. “ഇടുക്കിയിലെ ചെറുപ്പക്കാരായി കുട്ടികള്‍ കാട്ടിയ ആത്മധൈര്യം അവിടെ പാര്‍ട്ടിക്ക് പോലും നവചൈതന്യം പകര്‍ന്നു. അവരെ സംരക്ഷിച്ച് നിര്‍ത്തി. എന്റെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കുമെന്ന് പച്ചയായി പറയാനുള്ള തന്റേടം കോൺഗ്രസ് കാണിച്ചു. നിങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസുണ്ട്.
കോൺഗ്രസ് കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും പോഷക സംഘടനകളെയും സംരക്ഷിക്കും. രാഷ്ട്രീയ കേസുകൾ നേരിടാൻ ലീഗൽ സെല്ലുണ്ടാക്കി. അത് കേരളത്തിൽമൊത്തമാണ്. ലീഗൽ സെല്ലിലെ വക്കീലൻമാരെ വെച്ച് നിങ്ങളുടെ ഏത് കേസ് നടത്താനും കെ.പി.സി.സി സംവിധാനമുണ്ടാക്കി”- എന്നായിരുന്നു സുധാകരന്റെ പ്രസംഗം.