കലബുർഗി: പൊപ്പുലർ ഫ്രണ്ടിനൊപ്പം ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്.ഈശ്വരപ്പ പ്രകടനപത്രിക കത്തിച്ചു. ബജ്റംഗ് ദൾ ‘ദേശസ്നേഹ’ പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട മുൻ കർണാടക ഉപമുഖ്യമന്ത്രി, ആ സംഘടനയെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ചു.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്‍റെ പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെയും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്യുകയാണു വേണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഈശ്വരപ്പ പറഞ്ഞു.