
തിരുവനന്തപുരം: ദീർഘകാലമായ ജനങ്ങളുടെ ആവശ്യമായ കൊല്ലം ജില്ലയിലെ അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമാക്കി എൽഡിഎഫ് സർക്കാർ. ആയൂര്‍ അഞ്ചല്‍ റോഡും പുനലൂര്‍ റോഡും ബന്ധിപ്പിച്ചാണ് ഈ ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡും രണ്ട് മീറ്റര്‍ വീതിയില്‍ ഓടയും നടപ്പാതയും ഉള്‍പ്പെടുത്തി ആധുനിരനിലവാരത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്നു നൽകും. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബൈപാസിന്റെ നിർമാണം. ആകെ ദൂരം 2.1 കിലോമീറ്ററാണ്.







