പനജി: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ സാന്നിധ്യത്തിൽ ഭീകരതയെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ രൂക്ഷമായ പ്രതികരണം.
ഭീകരതയ്ക്ക് നീതീകരണമില്ലെന്നും, അതിർത്തികടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാത്തരം ഭീകരപ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് വരുന്ന സ്രോതസുകൾ പിടിച്ചെടുത്ത് തടയണം. അതിൽ വിവേചനം പാടില്ലെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രിമാരുടെ എസ്.സി.ഒ കൗൺസിൽ (സി.എഫ്.എം) യോഗത്തിലാണ് പരാമർശം. ഇതിൽ ക്ഷണിക്കപ്പെട്ട പ്രതിനിധിയായാണ് ബിലാവൽ ഭൂട്ടോ പങ്കെടുക്കുന്നത്.