Timely news thodupuzha

logo

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പൊതു വേദിയിൽ വെളിപ്പെടുത്തി ടിനി ടോം

ആലപ്പുഴ: സിനിമയിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് പൊതു വേദിയിൽ വെളിപ്പെടുത്തി നടൻ ടിനി ടോം. തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചിരുന്നതായും ഭയം മൂലം അത് വേണ്ടന്ന് വെച്ചതായും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ; ‘സിനിമയിൽ പലരും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഒരു പ്രമുഖ നടന്‍റെ മകനായി അഭിനയിക്കാനാണ് മകനെ വിളിച്ചത്. എന്നാൽ മകനെ സിനിമയിലേക്ക് വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. 16-18 വയസിനിടയിലാണ് കുട്ടികൾ ഇത്തരം ശീലങ്ങളിലേക്ക് കടക്കുന്നത്. എനിക്ക് ഒരു മകനേ ഉള്ളൂ. ലഹരിക്ക് അടിമപ്പെട്ട ഒരു നടന്‍റെ പല്ലുകൾ അടുത്തിടെ പൊടിയുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം പല്ലുകൾ പിന്നെ എല്ലുകൾ എന്നിങ്ങനെയാണ് പൊടിയുക. ലഹരിയാണ് അദ്ദേഹത്തെ മികച്ച അഭിനേതാവാക്കുന്നതെന്നാണ് പലരും പറയുന്നത്, എന്നാൽ സിനിമയായിരിക്കണം ലഹരിയെന്നും’ അദ്ദേഹം പറഞ്ഞു.

കേരള സർവ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. കേരള പൊലീസിന്‍റെ ലഹരി വിമുദ്ധ ബോധവത്ക്കരണ പരിപാടിയായ ‘യോദ്ധാവി’ന്‍റെ അംബാസിഡർ കൂടിയാണ് ടിനി ടോം.

Leave a Comment

Your email address will not be published. Required fields are marked *