മണിപ്പൂർ: സംസ്ഥാനത്തെ വർഗീയ കലാപ ഭീകരതയ്ക്കെതിരെ കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളം ദേശത്ത് പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനം നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കെ.പി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം ഹംസ ഉദ്ഘാടനം ചെയ്തു.
ഡി.സി. സി മെമ്പർ രാജു ഓടക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് രാജൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിസൺ കിഴക്കേ കുന്നേൽ ഡി.സി.സി മെമ്പർ ജോസ് കോഴിക്കാട്ടിൽ ബാങ്ക് ബോർഡ് മെമ്പർമാരായ ജോമോൻ കുളമാക്കൽ,അശോക് കുമാർ കൈക്കൽ, സണ്ണി കാട്ടുപാറ കുഴി,സോണി കിഴക്കേക്കര, വിജയൻ പിള്ള, കുട്ടിച്ചൻ വരകിൽ , മുഹമ്മദ് ഇർക്കുപാലം, ജോർജ് പൈക്കാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി.