തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാൻറിന്റെ ആഭിമുഖ്യത്തിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെ ആദരിച്ചു. തൊടുപുഴ സ്‌റ്റേഷൻ ഓഫീസർ അബ്ദുൾ സലാം എം.എൻ ഉദ്ഘാടനം ചെയ്തു. ഗ്രാൻറ് പ്രസിഡൻറ് പ്രശാന്ത് കുട്ടപ്പാസിന്റെ അധ്യക്ഷ്യത വഹിച്ചു. ജെ.സി.ഐ. ഇന്ത്യയുടെ സല്യൂട്ട് ദ സൈലന്റ് സ്റ്റാഴ്സെന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. മൂലമറ്റം സ്‌റ്റേഷൻ ഓഫീസർ ടി.പി. കരുണാകരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ സരിൻ.സി.യു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ അഞ്ച് സേനാംഗങ്ങളെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. ജെ.സി.ഐ സോൺ കോർഡിനേറ്റർ ജോൺ.പി.ഡി, വൈസ് പ്രസിഡൻ്റുമാരായ അഖിൽ ലാലാൻഡ്, ജോയിൻറ് സെക്രട്ടറി ഗോകുൽ ജയചന്ദ്രൻ, അംഗങ്ങളായ മെലോ, ബിനു, ഹരീഷ്, ബിജോ മാനുവൽ, രമേശ്, രാജേഷ്, എന്നിവർ പ്രസംഗിച്ചു. ഗ്രാൻറ് ട്രഷറർ ജോഷി ഓട്ടോജെറ്റ് നന്ദിയും പറഞ്ഞു.