ഇടുക്കി: നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അച്ഛനും അമ്മയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ ദമ്പതികളെന്ന വ്യാജേന കമ്പംമേട്ടിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു.
മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശുചിമുറിക്കുള്ളിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നതാണെന്ന് ഇവർ സമ്മതിച്ചു.
വിവാഹത്തിന് മുൻപ് കുഞ്ഞ് ജനിച്ചതിനാൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.