Timely news thodupuzha

logo

മോദിയുടെ കഴിവില്ലായ്‌മ അമ്പരപ്പിക്കുന്നെന്നും, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിൽ വിദഗ്‌ധനാണെന്നും നിർമല സീതാരാമന്റെ ഭർത്താവ്

ന്യൂഡൽഹി: ബി.ജെ.പിക്ക്‌ കാഴ്‌ചപ്പാടും കാര്യക്ഷമവുമായ സാമ്പത്തിക തത്വശാസ്‌ത്രമില്ലെന്ന്‌ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന്റെ ഭർത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകർ. സാമ്പത്തികരം​ഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്പരപ്പിക്കുന്നു. എന്നാൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിൽ വിദഗ്‌ധനാണ്‌.

മോദിസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന ‘ദ ക്രൂക്ക്‌ഡ്‌ ടിംബർ ഓഫ്‌ ന്യൂ ഇന്ത്യയെന്ന’ പുസ്‌തകത്തെക്കുറിച്ച്‌ -‘ദ വയറിന്‌’നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും.സമ്പദ്‌വ്യവസ്ഥ പൂർണ തകർച്ചയിലാണ്‌.

1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തൊഴിലില്ലായ്‌മ കുതിക്കുന്നു. സമ്പത്ത്‌ കുറച്ചുപേരിൽമാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്‌. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമർശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *