Timely news thodupuzha

logo

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു; 8 മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യ്തു

ബാംഗ്ലൂർ: കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഉപമുഖ്യമാന്ത്രിയായി ഡി.കെ. ശിവകുമാറും സത്യവാചകം ചൊല്ലി സ്ഥാനമേറ്റു.

ഗവർണർ താവർചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മല്ലികാർജുൻ ഖാർഗെ, പ്രിയാങ്ക ഗാന്ധി, രാഹുൽ എന്നിവരടങ്ങുന്ന പ്രമുഖരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ദൈവത്തിന്‍റെ പേരിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെയുടെ സത്യപ്രതിജ്ഞ.

സത്യ പ്രതിജ്ഞ ചെയ്യ്ത എട്ട് മന്ത്രിമാർ: ജി. പരമേശ്വര -ദളിത് വിഭാഗം, കെ.എച്ച് മുനിയപ്പ – ദളിത് വിഭാഗം, കെ. ജെ. ജോർജ്- മുൻ ആഭ്യന്തര മന്ത്രി, എം.ബി. പാട്ടീൽ- ലിഗായത്ത് സമുദായ, സതീഷ് ജർക്കിഹോളി – പിസിസി വർക്കിങ് പ്രസിഡന്‍റ്, പ്രിയങ്ക് ഖാർഗെ – മല്ലികാർജുൻ ഖാർഗെയുടെ മകൻ, രാമലിംഗ റെഡ്ഢി – മുൻ മന്ത്രി, സമീർ അഹമ്മദ് ഖാൻ – മുസ്ലീം സമുദായ അംഗം.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലിൻ, എ​ൻ​.സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *