പുറപ്പുഴ: അനധികൃത പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്തത് അപകടകരമായ അവസ്ഥയിൽ റബ്ബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച 40 ജലാൻ്റിൻ സ്റ്റിക്കുകളുടെയും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുടെയും വൻശേഖരം.
ഇതോടൊപ്പം സ്പാർക്കിംഗ് മെഷീനും ജെസിബിയും ജാക്ക്ഹാമറും കൂടി പിടിച്ചെടുത്തു. ഡിവൈഎസ്പിയോടൊപ്പം എസ്ഐ ബൈജു പി ബാബു, സിപിഒ മ്മാരായ അരുൺകുമാർ, സുമേഷ് പി.എസ് എന്നിവരും ഉണ്ടായിരുന്നു.