Timely news thodupuzha

logo

നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ  പഠനോപകരണ വിതരണം നടന്നു

തൊടുപുഴ: മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ 1-ാമത്പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ജനനന്മയ്ക്കായുള്ള വളരെ മഹത്തായ പദ്ധതികൾ നടപ്പാക്കുക എന്ന ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനപ്രകാരം  എല്ലാ വർഷവും സമൂഹത്തിലെ നിർദ്ധനരായ രോഗികൾക്കുള ചികിത്സാ സഹായ വിതരണവും,  കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന  പദ്ധതിക്കും തുടക്കംകുറിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം തന്ത്രി ചേർത്തല സമിത് തന്ത്രി പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. ക്ഷേത്രം ശാന്തി സജീഷ്, ക്ഷേത്രം പ്രസിഡൻറ് ആകാശ് വി.മോഹനൻ, സെക്രട്ടറി സുജിത് പി.എൻ, ട്രഷറർ ഗോപി അക്കരച്ചാലിൽ, മാതൃസമിതിയംഗം ജയ ഓണക്കാവിൽ, സിന്ധു ബാലൻ മുക്കുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *