Timely news thodupuzha

logo

Month: October 2025

നൂതന സാങ്കേതികവിദ്യ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി

തൊടുപുഴ: നൂതന സാങ്കേതികവിദ്യയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട്, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ ഒരു വലിയ മുന്നേറ്റം രേഖപ്പെടുത്തി. ഒന്നാം മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുവാനാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തി റോബോട്ടുകൾ എത്തിച്ചിരിക്കുന്നത്. സ്കൂൾ എച്ച്.എം – ആയിഷയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്‌സ്, പ്രോഗ്രാമിംഗ്, ലോജിക്കൽ ചിന്ത എന്നിവയിൽ പ്രായോഗിക അറിവ് നൽകുകയാണ് ലക്ഷ്യമിടുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിലും റോബോട്ടുകളുടെ …

നൂതന സാങ്കേതികവിദ്യ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി Read More »

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

തൊടുപുഴ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയെ ഇന്ന് കോടിക്കണക്കിന് ഇന്ത്യൻ ജനത ആദരവോടെ സ്മരിക്കുന്നുവെന്ന് ഡി സി സി പ്രിസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആധുനിക വികസന യാത്രയ്ക്ക് അടിത്തറ പാകിയ ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃപാടവത്തിനും ധൈര്യത്തിനും ദൂരദർശിത്വത്തിനും സമത്വത്തിനും സ്വയംപര്യാപ്തതയ്ക്കുമായി തീർത്ത വഴികളിലൂടെയാണ് ഇന്നും ഭാരതം മുന്നേറുന്നത്. ഇന്ദിരാജിയുടെ ത്യാഗവും ദർശനവും …

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു Read More »

കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി

തൊടുപുഴ: കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ടൗണിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് റ്റി.കെ നാസ്സർ അധ്യക്ഷത വഹിച്ചു. ജോൺ നെടിയപാല, ബേബി തോമസ്, ജിജി അപ്രേം, പഞ്ചായത്ത് അംഗങ്ങളായ എ.എൻ ദിലിപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ

കരിമണ്ണൂർ: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ രാജ്യത്തെ ആർ.എസ്.എസിന്റെ വർഗീയ വിദ്യാഭ്യാസ അജണ്ടയ്ക്കു മുൻപിൽ അടിയറ വച്ച പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുളിന്റെ മറവിൽ കമ്മ്യൂണിസത്തേയും പാർട്ടിയേയും സി.പി.ഐയുടെ നാല് മന്ത്രിമാരെയും അറിയിക്കാതെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചത് എസ്സ്. എഫ്. ഐ .ഒ …

പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ Read More »

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പി.എം ശ്രീയിൽ മുന്നോട്ടില്ലെന്ന് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം മരവിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് കത്തിൽ പറയുന്നത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും മന്ത്രിസഭയുടെ തീരുമാനത്തിൽ കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി കെ ജയതിലക് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിനു ശേഷമായിരിക്കും കേന്ദ്രത്തിൻറെ തുടർനടപടികളുണ്ടാകുക.

രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബി.ജെ.പി

പറ്റ്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ സുധീർ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മോദി ഛത് പൂജയ്ക്ക് ജലമല്ല ഉപയോഗിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പി.എം ശ്രീ; തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് ഇന്ന് കൈമാറും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിലെ തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് ഇന്ന് കൈമാറും. മന്ത്രിസഭയുടെ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാരിൻറെ കത്ത് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം തുടർനടപടികളിലേക്ക് കടക്കുക.

ആശ വർക്കർമാർ രാപ്പകൽ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുകയായിരുന്ന രാപ്പകൽ സമരം ആശമാർ അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം സ്വീകരിക്കാനായി അടിയന്തര യോഗം ചേരും. ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നാവശ‍്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. നിലവിൽ 265 ദിവസം പൂർത്തിയായതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓണറേറിയം 1,000 രൂപ വർധിപ്പിച്ചിരുന്നു. സമര നേട്ടമായാണ് ഓണറേറിയം വർധനയെ ആശമാർ വിലയിരുത്തുന്നത്.

ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം: സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം ജില്ലാ പഞ്ചായത്തിന് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആരോഗ്യമേഖലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായിട്ടാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. പത്തുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരമായി പഞ്ചായത്തിന് ലഭിച്ചത്. 2024 -25 വർഷത്തെ കായകല്പ അവാർഡിൽ …

ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത് Read More »

വികസനങ്ങൾ വിലയിരുത്തിയും ഭാവി വികസനങ്ങൾ പങ്കുവെച്ചും തൊടുപുഴ നഗരസഭ വികസന സദസ്

തൊടുപുഴ: സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ് തൊടുപുഴ നഗരസഭയിൽ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന വികസനസദസ്സിൽ നഗരസഭ കൗൺസിലർ സബീന ബിഞ്ചു അധ്യക്ഷത വഹിച്ചു. കൗൺസിലർ മുഹമ്മദ് അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 5 വർഷത്തിൽ തൊടുപുഴ നഗരസഭയിൽ നടത്തിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. വികസനനേട്ടങ്ങളുടെ റിപ്പോർട്ട് നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് …

വികസനങ്ങൾ വിലയിരുത്തിയും ഭാവി വികസനങ്ങൾ പങ്കുവെച്ചും തൊടുപുഴ നഗരസഭ വികസന സദസ് Read More »

കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ നിര്യാതനായി

ഇടുക്കി: കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ(91) നിര്യാതനായി. കുണിഞ്ഞി കീത്താപ്പിള്ളിൽ പരേതരായ ഉലഹന്നാന്‍ – മറിയം ദമ്പതികളുടെ മകനായി 1934 ല്‍ ജനിച്ച ഫാദർ ജോസഫ് കീത്താപ്പിള്ളിൽ 1961ല്‍ വൈദികനായി. ആരക്കുഴ പള്ളിയിൽ അസ്തേന്തിയായി ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ചിറ്റൂർ, പാറപ്പുഴ, തഴുവൻകുന്ന്, നെടിയകാട്, വെള്ളയാംകുടി, നെയ്യശ്ശേരി, കല്ലൂർക്കാട്, കല്ലാനിക്കൽ, കലൂർ, പള്ളിക്കാമുറി പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. 2009 ൽ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. മേരിക്കുട്ടി, വെറോണിക്ക, കെ യു …

കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ നിര്യാതനായി Read More »

രാജകുമാരി ഇടമറ്റത്ത് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി: രാജകുമാരി ഇടമറ്റത്ത് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. വാഴക്കുളം സ്വദേശികള്‍ സഞ്ചാരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മുവാറ്റുപുഴ ആയവന സ്വദേശിയായ ഡ്രൈവര്‍ ആന്‍റോ റോയിയാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. വാഴക്കുളം സ്വദേശികളായ ജെയ്സണ്‍ ജോമോന്‍, ഷാജി, ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം രാജാക്കാട് ലൈഫ്കെയര്‍ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. പണിക്കന്‍കുടിയിലെ ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിന് ശേഷം ഇവിടെ നിന്നും രാജകുമാരിയിലുള്ള ബന്ധു …

രാജകുമാരി ഇടമറ്റത്ത് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു Read More »

റിപ്പോർട്ടർ ചാനലിനെതിരേ ബി.ജെ.പിയും നിയമ നടപടിയ്ക്ക്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരേ ബിജെപിയും നിയമ നടപടി ആരംഭിച്ചു. പാർട്ടിക്കും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരേ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ന‌ടപടി. നേരത്തെ, കർണാടകയിൽ ഭൂമി തട്ടിപ്പ് നടത്തിയതായി തനിക്കെതിരേ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖറും ചാനലിനു വക്കീൽ നോട്ടീസ് അയച്ചിരുന്നു. 100 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിക്കു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റിപ്പോർട്ടർ ടിവി മാനെജിങ് എഡിറ്റർ ആൻറോ …

റിപ്പോർട്ടർ ചാനലിനെതിരേ ബി.ജെ.പിയും നിയമ നടപടിയ്ക്ക് Read More »

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് വേണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി ഓഡിറ്റ് വേണമെന്നാണ് നിർദേശം. നിലവിലെ ഓഡിറ്റ് സംവിധാനം പര്യാപ്തമല്ല. അതിനാൽ തന്നെ വേഗത്തിൽ ഓഡിറ്റ് പൂർത്തിയാക്കാനുള്ള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാനും നിർദേശിക്കുന്നു. 2022 വരെയുളള കണക്കുകളാണ് ദേവസ്വം സമർപ്പിച്ചത്. ഈ സാമ്പത്തിക വ‍ർഷം അവസാനിക്കും …

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി Read More »

തൊഴിലാളി വർഗ്ഗ വഞ്ചകസർക്കാരിനെ ജനങ്ങൾ പുറത്താക്കും; എ.പി ഉസ്മാൻ

തൊടുപുഴ: കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിൻ്റെ അവകാശങ്ങൾ കവർന്നെടുത്ത തൊഴിലാളിവിരുദ്ധ സർക്കാരിനെ ജനങ്ങൾ, അടിച്ചു പുറത്താക്കുന്ന കാലം സമാഗതമായിരിക്കുന്നുവെന്ന് കെ.പി.സി.സി മെമ്പർ എ.പി ഉസ്മാൻ പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, കേരളത്തിലെ ചുമട്ടു തൊഴിലാളി മേഖലയെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക , ചുമട്ടുതൊഴിലാളികളെ ഇ എസ് .ഐ.യുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴയിലെ ജില്ലാക്ഷേമ ബോർഡ്ആഫീസിനുമുന്നിൽ കേരളാ സ്റ്റേറ്റ് ചുമട്ടു തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.റ്റി യു.സി) സംഘടിപ്പിച്ച …

തൊഴിലാളി വർഗ്ഗ വഞ്ചകസർക്കാരിനെ ജനങ്ങൾ പുറത്താക്കും; എ.പി ഉസ്മാൻ Read More »

ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ നൽകിയും ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ കുട്ടികൾ

തൊടുപുഴ: ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ നൽകിയും ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ വിദ്യാർത്ഥികൾ. സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ റാലിയായി മുൻസിപ്പൽ ബസ്റ്റാൻഡിൽ എത്തി. തുടർന്ന് ബസ്റ്റാൻഡിൽ ഉണ്ടായിരുന്ന ഡ്രൈവർമാർ, കണ്ടക്ടർമാർ, പൊതുജനങ്ങൾ, യാത്രക്കാർ, എന്നിവരോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്ത് കുട്ടികൾ ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി. ഓരോ ശരിയുത്തരത്തിനും അപ്പോൾ തന്നെ സമ്മാനങ്ങൾ നൽകി. മഠത്തിൽ …

ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ നൽകിയും ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ കുട്ടികൾ Read More »

ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചു; റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയിൽ ഇളവ്

കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയിൽ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന് വിദേശ രാജ‍്യങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാൽ അന്വേഷണ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെടുമ്പോൾ ഹാജരാകണമെന്നും വിദേശത്തേക്ക് പോകുമ്പോൾ അന്വേഷണ ഉദ‍്യോഗസ്ഥനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഫ്രാൻസും ജർമനിയും അടക്കം അഞ്ച് രാജ‍്യങ്ങളിലേക്ക് പോകാൻ വ‍്യവസ്ഥ റദ്ദാക്കണമെന്നാവശ‍്യപ്പെട്ടായിരുന്നു വേടൻ കോടതിയെ സമീപിച്ചത്.

ഇടുക്കിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു

ഇടുക്കി: ചീനിക്കുഴിയിൽ മകനെയും കുടുംബത്തേയും തീകൊളുത്തിക്കൊന്ന കേസിൽ പ്രതി ഹമീദിന് വധശിക്ഷ. 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മകനെയും മരുമകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ്(83) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ശിക്ഷാ വിധി. 2022 ൽ സ്വത്തു തർക്കത്തിൻറെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തേയും തീകൊളുത്തി കൊലപ്പെടുത്തിയത്. ഹമീദിൻറെ മകൻ അബ്ദുൾ ഫൈസൽ (45), മകൻറെ ഭാര്യ ഷീബ, …

ഇടുക്കിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു Read More »

പിഎം ശ്രീ; സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ. ഇതു മൂലം വിദ‍്യാർഥികൾ‌ മറ്റു സംസ്ഥാനങ്ങളെ തേടി പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ മന്ത്രി ഈ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ

ചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തത്. മുംബൈ ബോർവാലി സ്വദേശി ജതീൻറെ പരാതിയിലാണ് നടപടി. 2017 ലാണ് ജതിൻ കൊറിയർ കമ്പനി ആരംഭിക്കുന്നത്. കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ സാധനങ്ങളും പണവും എത്തിച്ച് നൽകിയിരുന്നു. ഒന്നര മാസം മുൻപ് നാലക കോടിയുമായി ബംഗളൂരുവിലേക്ക് പോവും …

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ Read More »

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജി.സി.ഡിഎയുടെ പരാതിയിൽ ഡി.സി.സി പ്രസിഡൻറിനെതിരേ കേസ്

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർക്കെതിരേ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് അന‍്യായമായി സംഘം ചേർന്നതിനും അതിക്രമിച്ചു കയറിയതിനും കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറിയതായും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 131, 329(3), 189(2), (190) എന്നീ വകുപ്പുകളാണ് കോൺഗ്രസ് പ്രവർത്തകർക്കതെിരേ ചുമത്തിയിരിക്കുന്നത്.

ബ്രസീലിൽ ലഹരിമാഫിയക്കെതിരായ പൊലീസ് വേട്ടയിൽ 132 പേർ മരിച്ചു

സാവോ പോളോ: റിയോ ഡി ജനീറോയിൽ ലഹരി മാഫിക്കെതിരേ പൊലീസും സൈന്യവും ചേർന്ന് നടക്കുന്ന സംയുക്ത ഓപ്പറേഷനിൽ മരിച്ചവരുടെ എണ്ണം 132 ആയി. കമാൻഡോ വെർമലോ എന്ന വൻ ലഹരി സംഘത്തെ ലക്ഷ്യം വച്ചായിരുന്നു റെയ്ഡ്. യുവാക്കളുടെ തലയ്ക്ക് വെടിവ‍ച്ചും കത്തിക്കൊണ്ട് കുത്തിയും കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചുമായിരുന്നു സേനാ നടപടി. വിവിധയിടങ്ങിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. 2500 സൈനികരാണ് റെയ്ഡിനായി എത്തിയത്. ഇതിനെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൊല്ലത്ത് മന്ത്രവാദത്തിന് വഴങ്ങിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറിയൊഴിച്ചു

കൊല്ലം: മന്ത്രവാദത്തിന് വഴങ്ങാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കൊല്ലം ചടയമംഗലം സ്വദേശി സജീറാണ് അറസ്റ്റിലായത്. ഭാര്യ രാജിലയ്ക്ക് മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റത്. രോഗം മാറാത്തതിനെ തുടർന്ന് രജീല‍യും സജീറും ചേർന്ന് ഒരു മന്ത്രിവാദിയെ സമീപിച്ചിരുന്നു. ചില മന്ത്രിവാദപരമായ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യാൻ മന്ത്രിവാദി ആവശ്യപ്പെടുകയായിരുന്നു. മുഖത്ത് ഭസ്മം തേയ്ക്കുക, മുടി അഴിച്ചിടുക എന്നിവയാണ് രജീലയോട് നിർദേശിച്ചിരുന്നത്. എന്നാൽ ഈ മന്ത്രവാദം കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് രജീല ഇതിന് വിസമ്മതിക്കുകയായിരുന്നു. …

കൊല്ലത്ത് മന്ത്രവാദത്തിന് വഴങ്ങിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറിയൊഴിച്ചു Read More »

കോഴിക്കോട് അദിതി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം ശിക്ഷ വിധിച്ചു

കൊച്ചി: കോഴിക്കോട് അദിതി കൊലക്കേസിൽ പ്രതികളായ സുബ്രഹ്മണ‍്യൻ നമ്പൂതിരിക്കും റംല ബീഗത്തിനും ജീവപര‍്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. 2013 ഏപ്രിൽ 29ന് ആറ് വയസുകാരിയായ അദിതിയെ അച്ഛൻ സുബ്രഹ്മണ‍്യൻ നമ്പൂതിരിയും കുട്ടിയുടെ രണ്ടാനമ്മയായ റംല ഭീഗവും ചേർന്ന് പട്ടിണിക്കിട്ടും ശാരീരികമായും …

കോഴിക്കോട് അദിതി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം ശിക്ഷ വിധിച്ചു Read More »

യു.എസ് ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്നു

വാഷിങ്ടൺ: 33 വർഷങ്ങളായി നിലനിന്നിരുന്ന സ്വമേധയാ ഉള്ള മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ട്, അമെരിക്ക ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ബുസാനിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക മുന്നോടിയായാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പരിപാടികളുമായി പൊരുത്തപ്പെടേണ്ടതിൻറെ ആവശ്യകതയാണ് തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറയുന്നു. യുഎസ് പരീക്ഷണങ്ങൽ നടത്താതെ നിൽക്കുമ്പോൾ ഇരു രാജ്യങ്ങളും അവരുടെ പരീക്ഷണ ശേഷികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമധികം ആണവായുധങ്ങളുള്ളത് അമെരിക്കയ്ക്കാണ്. പിന്നാലെ റഷ്യയുമുണ്ട്. …

യു.എസ് ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്നു Read More »

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ. പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോർജ് കുര്യൻ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോൾ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വിൻഡോ-ട്രെയിലിങ് …

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു Read More »

ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്

കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ നടത്തിയ ആരോപണത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിൻറെ ആരോപണം. വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. തന്നെ ആക്രമിച്ച വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് 2023 ജനുവരി 13ന് പിരിച്ചുവിട്ട മൂന്നു പൊലീസുകാരിൽ ഒരാളാണെന്ന് ഷാഫി ആരോപിച്ചു. ഗുണ്ടാ ബന്ധത്തിൻറെ പേരിലായിരുന്നു പിരിച്ചു …

ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് Read More »

കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് നേതാക്കളോട് ഹൈക്കമാൻഡ്. ഇതിനായി തർക്കവും വടംവലിയും വേണ്ടെന്നും നിർദേശിക്കുന്നു. കേരളത്തിലെ നേതാക്കൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനുള്ള സംവിധാനവും ഹൈക്കമാൻഡ് പരീക്ഷിക്കും. എഐസിസി യോഗത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ രാഹുൽഗാന്ധിയും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം വിജയസാധ്യത മാത്രം നോക്കിയായിരിക്കുമെന്നും എഐസിസി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കൂട്ടായൊരു പ്രവർത്തനം നടക്കുന്നില്ലെന്ന് എഐസിസി വിമർശിച്ചു. താഴെതട്ടിലെ പ്രവർത്തനം ചാനൽ ചർച്ചകളിൽ …

കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് ഹൈക്കമാൻഡ് Read More »

ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം മുകുന്ദൻ

കൊച്ചി: ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന പ്രസ്താവനയിൽ വിശദീകരണവുമായി എഴുത്തുകാരൻ എം. മുകുന്ദൻ. താൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിൻറെ അർഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധന മാത്രമാണെന്നും ഇടതുപക്ഷം വിട്ട് എങ്ങോട്ടും പോവില്ലെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും: ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ …

ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം മുകുന്ദൻ Read More »

ഇടുക്കി ഡാം രണ്ടുമാസത്തിനിടെ കണ്ടത് 27700 സഞ്ചാരികൾ

ചെറുതോണി: ഇടുക്കി ആർച്ച് ഡാം കാണാൻ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്‌റ്റോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 25060 മുതിർന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആർച്ച് ഡാം എന്ന നിർമാണ വിസ്മയം നേരിട്ടാസ്വദിക്കാൻ നിരവധി പേരാണ് ഇടുക്കിയിൽ എത്തുന്നത്. കുറുവൻ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, വിജയദശമി, …

ഇടുക്കി ഡാം രണ്ടുമാസത്തിനിടെ കണ്ടത് 27700 സഞ്ചാരികൾ Read More »

അടിമാലിയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മറുച്ചുമാറ്റി. അടിയന്തര ശസ്ത്രിക്രിയ ഫലം കാണാതെ വന്നതോടെയാണ് നടപടി. മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. പരുക്കേറ്റ സന്ധ്യയെ ആദ്യം അടിമാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സന്ധ്യയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതോടെ കാലിൻറെ രക്തയോട്ടം പൂർണമായി തന്നെ നിലച്ചിരുന്നു. ഇതോടെ അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും …

അടിമാലിയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി Read More »

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം

തിരുവനന്തപുരം: സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ തുടർനടപടി മരവിപ്പിച്ച് സർക്കാർ. നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ച് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക. ഇത് സംബന്ധിച്ച് ചർ‌ച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇത് സിപിഐയെ അറിയിക്കും. പദ്ധതി മരവിപ്പിക്കണമെന്നായിരുന്നു സിപിഐയുടെ …

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം Read More »

മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി

ഇടുക്കി: ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. മകനെയും കുടുംബത്തേയും ചുട്ടു കൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2022 മാർച്ച് 19ന് നടന്ന കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ വേഗത്തിൽ ആക്കുകയായിരുന്നു. പിതൃസ്വത്ത് ഹമീദിന്റെ പേരിൽ എഴുതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മകനേയും രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തേയും പെട്രോൾ ഒഴിച്ച് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു. പരമാവധി ശിക്ഷ നൽകണം എന്നും കൊലപാതകം പൊതുസമൂഹത്തെ ഞെട്ടിച്ചെന്നും പ്രോസിക്യൂഷൻ …

മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി Read More »

ഒരു നാടിന്റെ പ്രാർത്ഥനകൾ വിഫലമായി, ഋഷിനാഥ് സുനിൽ യാത്രയായി

വണ്ണപ്പുറം: വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർത്ഥന വിഫലം. കിഡ്നിരോഗം ബാധിച്ച് ചികിത്സയിൽ ഇരിരുന്ന ഋഷിനാഥ് മരിച്ചു.കിഡ്നി മാറ്റിവയ്ക്കാൻ തയാറെടുക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കെയായിരുന്നു മരണം. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി പണം കണ്ടെത്തുന്നതിനിടയിലാണ് ഋഷിനാഥ് യാത്രയായത്. രണ്ടു വൃക്കകളും തകരാറിലയത്തിനെ തുടർന്ന് വൃക്ക മാറ്റി വയ്ക്കാനുള്ള പരിശ്രമം നടന്നു വരികയായിരുന്നു. ഇതിനവശ്യ മായ തുക കണ്ടെത്താനുള്ള ശ്രമം പഞ്ചായത്തിന്റ നേതൃത്വ ത്തിൽ നടന്നു വരുന്നതിനിടെയാണ് കുട്ടിയുടെ പെട്ടന്നുള്ള മരണം. വണ്ണപ്പുറം …

ഒരു നാടിന്റെ പ്രാർത്ഥനകൾ വിഫലമായി, ഋഷിനാഥ് സുനിൽ യാത്രയായി Read More »

അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത 85ന്റെ നവീകരണത്തിൻ്റെ ഭാഗമായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്ന് ദുരന്ത ബാധിതർ

ഇടുക്കി: ദേശിയപാത85ന്റെ നവീകരണജോലികളുടെ ഭാഗമായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പാണ് അടിമാലി ലക്ഷംവീട് പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇടവരുത്തിയതെന്ന് ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളും പരിസരവാസികളും ഒരേ പോലെ പറയുന്നു. വളരെ ഉയരത്തില്‍ മണ്ണെടുത്ത് തിട്ട രൂപംകൊണ്ടതും യാതൊരു വിധ ശാസ്ത്രീയ പഠനവുമില്ലാതെ വലിയ തോതില്‍ മണ്ണ് നീക്കിയതും അശാസ്ത്രീയതായി ഇവര്‍ ചൂണ്ടികാണിക്കുന്നു.മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് മഴ പെയ്തിരുന്നില്ല.ആശങ്കക ളൊന്നും മുഖവിലക്കെടുക്കാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ കിടപ്പാടം കവര്‍ന്നതെന്ന് കുടുംബങ്ങള്‍ നൊമ്പരത്തോടെ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ ചെറിയ മണ്ണിടിച്ചിലിന് …

അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത 85ന്റെ നവീകരണത്തിൻ്റെ ഭാഗമായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്ന് ദുരന്ത ബാധിതർ Read More »

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ കുടുംബത്തിനും മറ്റ് ദുരന്ത ബാധിതർക്കും അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് റോയി കെ പൗലോസ്

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിനും പുനരധിവാസം ആവശ്യമായ മറ്റ് കുടുംബങ്ങൾക്കും സർക്കാർ അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം. പുറമ്പോക്കിൽ താമസിച്ചു വരുന്നവർക്ക് പകരം സർക്കാർ ഭൂമി ലഭ്യമാക്കണമെന്നും റോയി കെ പൗലോസ് പറഞ്ഞു. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരന്ത ബാധിതരെ സന്ദർശിച്ച ശേഷമായിരുന്നു റോയി കെ പൗലോസിന്റെ പ്രതികരണം.

വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാം

തിരുവനന്തപുരം: വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാമെന്നും ഇത്തരം തട്ടിപ്പുകളിൽ പ്പെടാതിരിക്കുവാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്: സ്ഥാപനത്തിന്റെ RBI അംഗീകാരം ഉറപ്പാക്കുക. ആപ്പ് നൽകുന്ന സ്ഥാപനം RBI അംഗീകാരമുള്ള ബാങ്കോ (Bank) അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയോ (NBFC) ആണോ എന്ന് പരിശോധിക്കുക. ആപ്പിന്റെ വിവരങ്ങൾ റിവ്യൂകളും റേറ്റിംഗുകളും ശ്രദ്ധിക്കുക. ധാരാളം നെഗറ്റീവ് റിവ്യൂകളോ വ്യാജമായതോ ആയവ ഒഴിവാക്കുക. ഡെവലപ്പർ വിവരങ്ങൾ പരിശോധിക്കുകയും, അറിയപ്പെടാത്ത …

വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാം Read More »

ബാല്യകാല സുഹൃത്തിൻ്റെ വിയോ​ഗമറിഞ്ഞ് കത്തോലിക്ക ബിഷപ്പ് അന്തിമോപചാരം അർപ്പിക്കുവാനെത്തി

ഇടുക്കി: മൂലമറ്റം പവ്വർ ഹൗസിൻ്റെയും ടെയിൽ റെയ്സ് കനാലിൻ്റെയും നിർമ്മാണത്തിനായി കരുനാഗപ്പിള്ളിയിൽ നിന്നും മൂലമറ്റത്ത് എത്തിയതാണ് ചെങ്കിലാത്ത് സുകുമാരൻ പിള്ള(82). കല്ലറങ്ങാട്ട് കുടുബത്തിൻ്റെ അയൽവാസിയും സുഹൃത്തുമായി പതിറ്റാണ്ടുകളായി ജീവിച്ച് ഇവിടെത്തന്നെ സ്ഥലം വാങ്ങി വീട് വച്ച് താമസിച്ചിരുന്ന സുകുമാരപിള്ള തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. ജീവിച്ചിരുന്നപ്പോൾ അയൽവാസിയായിരുന്ന കല്ല ങ്ങാട്ട് ജോസഫ് എന്ന പാലാ രൂപതയുടെ മെത്രാൻ ശെമ്മാച്ചൻ ആയിരുന്നപ്പോൾ മുതലുള്ള പരിചയവും ബന്ധവും പിതാവായപ്പോഴും മറന്നു പോയില്ല. സുകുമാരപിള്ള മരിച്ചതറിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ തന്നെ പിള്ളേച്ചൻ്റെ വീട്ടിൽ എത്തുകയും …

ബാല്യകാല സുഹൃത്തിൻ്റെ വിയോ​ഗമറിഞ്ഞ് കത്തോലിക്ക ബിഷപ്പ് അന്തിമോപചാരം അർപ്പിക്കുവാനെത്തി Read More »

ദേശീയപാതയോരത്ത് മലയിടിഞ്ഞ് ദുരന്തം: വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ദേശീയപാതാ അതോറിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ അപകടത്തിന്റെ കാരണങ്ങളെകുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ …

ദേശീയപാതയോരത്ത് മലയിടിഞ്ഞ് ദുരന്തം: വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

രമേശ് ചെന്നിത്തലയുടെ പതിമൂന്നാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ഇടുക്കിയിൽ നാളെ

ഇടുക്കി: കേരളത്തിൻ്റെ യുവത്വത്തിനെ തകർക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് ലഹരിക്കെതിരെ സമൂഹ നടത്തം ഇടുക്കിയിൽ നടക്കും. പ്രൗഡ് കേരളയുടെ പതിമൂന്നാമത് വാക്ക് ഏഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം ഇടുക്കിയിൽ നാളെ(ഒക്ടോബർ 29, ബുധൻ) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും. ഇടുക്കി മലങ്കര പള്ളി സ്കൂൾ കവല മുതൽ കട്ടപ്പന ഗാന്ധി സ്ക്വയർ വരെനീളുന്ന യാത്രയിൽ ഇടുക്കിയിലെ രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. …

രമേശ് ചെന്നിത്തലയുടെ പതിമൂന്നാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ഇടുക്കിയിൽ നാളെ Read More »

അടുത്ത വർഷത്തെ കായിക മേള കണ്ണൂരിൽ

തിരുവനന്തപുരം: അടുത്ത വർഷത്തെ കായിക മേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 67ആമത് സ്കൂൾ കായിക മേള ചൊവ്വാഴ്ച അവസാനിക്കുകയാണ്. ലോക റെക്കോഡിട്ട് 19,310 കായിക താരങ്ങളാണ് മേളയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. മേളയിൽ സ്വർണം നേടിയവർക്ക് വീടുവച്ച് നൽകുമെന്നും ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമാവാൻ സാധ്യതയുള്ളവർക്ക് അവസരമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കായിക മേളയിൽ പ്രായതട്ടിപ്പിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തേജക പരിശോധനയ്ക്ക് ഉള്ള …

അടുത്ത വർഷത്തെ കായിക മേള കണ്ണൂരിൽ Read More »

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം

ന്യൂഡൽഹി: ചാറ്റ് ജിപിടി ഗോ (chatgpt go) ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ. ചൊവ്വാഴ്ചയാണ് ഓപ്പൺ എഐ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ നാല് മുതലാവും ഇത് പ്രാബല്യത്തിൽ വരിക. നവംബർ 4 ന് ബംഗളൂരുവിൽ നടക്കുന്ന ഓപ്പൺ എഐയുടെ ഡെവ്ഡേ എക്സ്ചേഞ്ച് ഇവൻ്റ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 4 മുതൽ പരിമിതമായ പ്രമോഷണൽ കാലയളവിൽ സൈൻ അപ്പ് ചെയ്യുന്ന ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഓപ്പൺ എഐ ചാറ്റ്ജിപിടി ഗോ ഒരു വർഷം …

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം Read More »

തുർക്കിയിൽ ഭൂചലനം: 6.1 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച അർദ്ധരാത്രിയുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധി കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരണങ്ങളോന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 6 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. ആളൊഴിഞ്ഞ പഴക്കമുള്ള കെട്ടിടങ്ങളാണ് തകർന്നു വീണതെന്നും അതിനാൽ തന്നെ വലിയ അപകടം ഒഴിവായതായും അദികൃതർ പറഞ്ഞു.

ആമസോണിൽ പിരിച്ചു വിടൽ

ന്യൂഡൽഹി: ആമസോണിൽ വൻ പിരിച്ചുവിടൽ. ചെലവു ചുരുക്കൽ, കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഓട്ടോമേഷൻ ത്വരിതപ്പെടുത്തൽ എന്നിവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ വ്യക്തമാക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാവും ഇത്. ഈ ആഴ്ച മുതൽ ഇമെയിൽ വഴി ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. ആമസോണിൻറെ 3,50,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടൽ ബാധിക്കും. എന്നിരുന്നാലും അത് അതിൻറെ മൊത്തം 1.55 ദശലക്ഷം തൊഴിലാളികളുടെ ഒരു …

ആമസോണിൽ പിരിച്ചു വിടൽ Read More »

പാലക്കാട് ചിറ്റൂരിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി. ഹരിദാസ് നിലവിൽ ഒളിവിലാണ്. സംസ്ഥാനത്തുടനീളം സ്പിരിറ്റ് വിതരണം ചെയ്യുന്ന ആളാണ് ഹരിദാലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ചിറ്റൂർ കമ്പാലത്തറയിൽ 1,260 ലിറ്റർ സ്പിരിറ്റ് പിടിക്കൂടിയത്. കണ്ണയ്യൻ എന്ന‍യാളുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണയ്യൻറെ മൊഴിയിൽ നിന്നാണ് ഹരിദാസാണ് ഇതിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.

പെരിയാറിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ സ്വദേശി വടുതലായിൽ ദിനേശിൻറെ(45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിൻറെ പെരുമ്പാവൂർ വല്ലം ഭാഗത്ത് വച്ചാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിൻറെ അത്യാധുനിക ഉപകരണമായ ആർഒവി(Remotely Operated Vehicle) ക്യാമറ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തിയിരുന്നു. ഡാമിൻറെ ഷട്ടർ തഴ്ത്തിയ ശേഷമായിരുന്നു ഇത്. മാനസിക വെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്നു ദിനേശ്. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം എന്നീ ഫയർഫോഴ്സ് യൂണിറ്റുകളിലെ സ്‌കൂബാ …

പെരിയാറിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി Read More »

ഡൽഹിയിൽ വായു മലിനീകരണം,‌ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്ത് രജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളയുള്ള വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം വിലക്കും. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം. സംസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശന നിയന്ത്രണങ്ങളുണ്ടായിരിക്കില്ല. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി …

ഡൽഹിയിൽ വായു മലിനീകരണം,‌ വാഹനങ്ങൾക്ക് നിയന്ത്രണം Read More »