കൊച്ചി: 16 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ. അമ്മ രാജേശ്വരി, അമ്മൂമ്മ വളർമതി, അമ്മയുടെ സുഹൃത്ത് സുനീഷ് എന്നിരാണ് അറസ്റ്റിലായത്.
അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിനാണ് കുട്ടിയെ മർദിച്ചത്. ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിൻറെ പാടുകളുണ്ട്. ഒരു കൈ കമ്പിവടികൊണ്ട് അടിച്ചൊടിച്ച നിലയിലാണ്. മറ്റേ കൈ നീരുവന്ന അവസ്ഥയിലുമാണെന്ന് പൊലീസ്.
രാജേശ്വരിക്ക് മൂന്നു മക്കളാണ്. ഇതിൽ മൂത്ത മകനെയാണ് ക്രൂരമായി മർദിച്ചത്. പരിക്കേറ്റ കുട്ടിയെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി.