അടിമാലി: ഗ്രാമപഞ്ചായത്ത് വികസന, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ജിൻസി മാത്യു 11 വോട്ടുകൾക്ക് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സനിത സജിക്ക് പത്തിൽ ഒമ്പത് വോട്ടാണ് നേടാനായത്.
സി.പി.എം അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷേർളി മാത്യുവിന്റെ വോട്ട് അസാധുവായി. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വൈകിയതിനാൽ യു.ഡി.എഫ് അംഗമായ ലിൻസി പൈലി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു.