Timely news thodupuzha

logo

ക്യൂൻസ് വാക്ക് വേ സൗജന്യ വൈഫൈ സ്ട്രീറ്റ്; ഉദ്ഘാടനം നടന്നു

കൊച്ചി: ഇനി മുതൽ കൊച്ചിയിലെ ക്യൂൻസ് വാക്ക് വേ സൗജന്യ വൈഫൈ സ്ട്രീറ്റ്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു സ്ട്രീറ്റാകെ വൈവൈ സൗകര്യത്തിലാവുന്നത്. ശശി തരൂർ എം.പി വൈഫൈ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. ക്യൂൻസ് വാക്ക് വേയിൽ വൈഫൈ ഒരുക്കിയത് ഹൈബി ഈഡൻ എം.പിയുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചാണ്.

സൗജന്യ വൈഫൈ സൗകര്യം ഗോശ്രീ പാലം മുതൽ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാകും കിട്ടുക. ബിഎസ്എൻഎൽ വഴി നൽകുന്നത് 50 എം ബി പി എസ് വേഗതയിലുള്ള ഇൻറർനെറ്റ് ലീസ്ഡ് ലൈൻ സർക്യൂട്ടാണ്. 9 പോളുകളാണ് ആകെ ഉള്ളത്. ഇതിൽ 18 ആക്സസ് പോയിൻറുകളുണ്ട്. ഒരേ സമയം 75 പേർക്ക് ഒരു പോയിൻറിൽ നിന്ന് വൈഫൈ സേവനം ലഭിക്കും.

സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന സേവനമാണ് ഇതെന്ന് ശശി തരൂർ പറഞ്ഞു. ബി എസ്എൻഎല്ലിന് മൂന്ന് വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമുള്ള ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. ഇൻറർനെറ്റ് സൗകര്യത്തോടൊപ്പം ആധുനിക സംവിധാനങ്ങളോടെ പൊതു ശുചിമുറിയും ക്യൂൻസ് വാക്ക് വേയിൽ ഒരുക്കിയിട്ടുണ്ട്. ശുചിമുറിയുടെ പരിപാലനം സ്വകാര്യ പങ്കാളിത്തത്തോടെയാണ്.

Leave a Comment

Your email address will not be published. Required fields are marked *