പാലക്കാട്: മാധ്യമ സ്വാതന്ത്ര്യത്തിൽ സി പി ഐ എമ്മിന് ഒരേ നയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തത് സർക്കാരിനെ വിമർശിച്ചത് കൊണ്ടാണെന്ന് കരുതുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉയർന്നു വരും.
ഇതിന്റെ മുന്നോടിയായുള്ള ആദ്യത്തെ കൂടിയാലോചനയാണ് 23ന് പട്‌നയിൽ ചേരുന്നത്. 20 പാർട്ടികൾ എത്തുമെന്ന് സമ്മതിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുകയാണ് ലക്ഷ്യം. പാലക്കാട് ഇ എം എസ് സ്മൃതി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ കാരാട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.