കൊച്ചി: കെ.സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താൻ സാക്ഷിയാണെന്ന നിർണായക വെളിപ്പെടുത്തലുമായി മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത്. മോൻസൻ, യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ എബിൻ എബ്രാഹാമിന്റെ അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ അടക്കം ഇഡിക്കും ക്രൈബ്രാഞ്ചിനും കൈമാറിയതായും അജിത് വെളിപ്പെടുത്തി. പത്ത് വർഷത്തോളം മോൻസന്റെ ഡ്രൈവറായിരുന്നു അജിത്. ചികിത്സയ്ക്ക് വേണ്ടിയായിരുന്നില്ല സുധാകരൻ എത്തിയിരുന്നതെന്നും അജിത് വ്യക്തമാക്കി. പച്ചക്കളളമാണ് കെ.സുധാകരൻ പറയുന്നത്.
വർഷങ്ങളായി കെ.സുധാകരനും മോൻസനും തമ്മിൽ അടുത്ത ബന്ധമുണ്ട്. കേസിൽ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പുറത്തുവരാത്ത നിർണായകമായ പല വിവരങ്ങളും തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായും അജിത് തുറന്നടിച്ചു.