വഴിത്തല: രക്തദാന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിൻ്റെ ഭാഗമായി ലോക രക്തദാന ദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങൾക്ക് ഒപ്പം വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസും. കൊളേജിലെ എൻ.എസ്.എസ് യൂണിറ്റ് തൊടുപുഴ ഐ.എം.എ – ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ വെച്ച് ആദരവ് ഏറ്റുവാങ്ങി. ശാന്തിഗിരി കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഹാരിഷ് സാബു, ജീസ്മ ക്ലമൻ്റ്, വോളൻ്റിയർ ആൽബിൻ പി ബെന്നി, മറ്റു പ്രവർത്തകരായ സനു സിബി, വിഷ്ണു ഉണ്ണി, നന്ദന ബിനു എന്നിവർ ചേർന്നാണ് ആദരവ് ഏറ്റു വാങ്ങിയത്. ഐ.എം.എ ബ്ലഡ് ഡൊണേഷൻ സെൻ്ററിലെ പ്രവർത്തകരും, രക്തദാന പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.